എന്റെ കേരളം എക്സിബിഷൻ : കാണികൾക്ക് കൈനിറയെ സമ്മാനങ്ങളൊരുക്കി ജില്ലാ എക്സൈസ് വകുപ്പിന്റെ സ്റ്റാൾ


സംസ്ഥാന സർക്കാരിന്റെ 4-ആം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി കോട്ടയം നാഗമ്പടം മൈതാനത്തു ഇന്നലെ ആരംഭിച്ച എന്റെ കേരളം പ്രദർശന വിപണന മേളയിൽ ജില്ലാ എക്സൈസിന്റെ പ്രദർശന സ്റ്റാളിൽ മലയാള ശബ്ദം ഓൺലൈൻ ന്യൂസിന്റെയും കോട്ടയം റെഡ് ക്രോസ് സൊസൈറ്റിയുടെയും ആഭിമുഖ്യത്തിൽ മെഗാ ക്വിസ്സ് നടത്തപ്പെടുന്നു. ക്വിസിൽ വിജയികാളാകുന്ന 5 പേർക്ക് ഓരോ ദിവസവും വിവിധങ്ങളായ സമ്മാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഓക്സിജൻ ഡിജിറ്റൽ ഷോപ്പിന്റെ ഡിസ്കൗണ്ട് കൂപ്പണും ലോജിക് സ്കൂളിന്റെ സ്കോളർഷിപ്പും ഡോ. അഗർവാൾസ് നൽകുന്ന പ്രിവിലേജ് കാർഡും ഉൾപ്പടെയുള്ള നിരവധി സമ്മാനങ്ങളാണ് ക്വിസ്സിൽ പങ്കെടുക്കുന്നവരെ കാത്തിരിക്കുന്നത്. സ്റ്റാൾ ഈ മാസം 29 വരെ പ്രവർത്തിക്കുന്നതാണ്. കേവലം കാഴ്ചകൾ കണ്ട് നടക്കാതെ എക്സൈസിന്റെ സ്റ്റാളിലേക്ക് വരൂ, കൈ നിറയെ സമ്മാനങ്ങളുമായി തിരികെപ്പോകൂ.

Previous Post Next Post