തമിഴ്‌നാട്ടില്‍ ഇനിയും നീറ്റെഴുതണം - തമിഴ്‌നാട് നീറ്റ് ബില്ല് തള്ളി രാഷ്ട്രപതി.

മെഡിക്കല്‍ പ്രവേശനത്തിനായി എഴുതുന്ന പരീക്ഷയായ നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് (നീറ്റ്) തമിഴ്‌നാട്ടില്‍ നിര്‍ത്തലാക്കുന്നതിനുള്ള ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചില്ല.

തമിഴ്‌നാട് നിയമസഭ 2021,2022 വര്‍ഷങ്ങളില്‍ രണ്ടു തവണ പാസാക്കിയ ബില്ല്, പിന്നീട് കേന്ദ്ര സര്‍ക്കാറിന്റെ പരിഗണനയിലായിരുന്നു. ഇപ്പോള്‍ ആ ബില്ലിനെ നിരസിച്ചു എന്ന വാര്‍ത്ത വന്നതായി മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ അറിയിച്ചു. രാഷ്ട്രപതിയുടെ ഈ തീരുമാനം ഫെഡറലിസത്തിന്റെ ഇരുണ്ട അദ്ധ്യായമാണെന്നും, തമിഴ് ജനതയുടെ താല്‍പര്യങ്ങളെ കേന്ദ്രം പൂര്‍ണ്ണമായും അവഗണിക്കുകയാണെന്നും സ്റ്റാലിന്‍ പ്രതികരിച്ചു.

ഇതിന്റെ പശ്ചാത്തലത്തില്‍ ഏപ്രില്‍ 9ന് സര്‍വ്വകക്ഷിയോഗം വിളിച്ചു ചേര്‍ക്കുമെന്നും, നീറ്റ് നിര്‍ത്താനുള്ള പോരാട്ടങ്ങള്‍ സംസ്ഥാനത്ത് തുടരുമെന്നും കൂട്ടിച്ചേര്‍ത്തു.

Previous Post Next Post