കോൺ​ഗ്രസ് നേതാവ് ശൂരനാട് രാജശേഖരൻ അന്തരിച്ചു

 കൊച്ചി: മുതിർന്ന കോൺ​ഗ്രസ് നേതാവ് ഡോ ശൂരനാട് രാജശേഖരൻ (75) അന്തരിച്ചു. ഏറെ നാളുകളായി അർബുദ രോ​ഗബാധിതനായി ചികിത്സയിലായിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് പുലർച്ചെ നാലരയോടെയായിരുന്നു അന്ത്യം.

നിലവിൽ കെപിസിസി രാഷ്ട്രീയകാര്യ സമിതിയം​ഗമാണ്. 11 മണിയോടെ മൃതദേഹം കൊല്ലത്ത് എത്തിക്കും. നിലവിൽ വീക്ഷണത്തിന്റെ മാനേജിങ് എഡിറ്റർ ആണ്. ഇന്ന് വൈകിട്ട് 5 മണിക്ക് ചാത്തന്നൂരിലെ വീട്ടുവളപ്പിലായിരിക്കും സംസ്കാരം.

കൊല്ലം ശാസ്താംകോട്ട ഡിബി കോളജിൽ കേരള വിദ്യാർഥി യൂണിയൻ പ്രവർത്തകനായി തുടങ്ങിയ ശൂരനാട് രാജശേഖരൻ കെഎസ്‌യു സംസ്ഥാന ഭാരവാഹി, യൂത്ത് കോൺഗ്രസ് സംസ്ഥാന ഭാരവാഹി, കൊല്ലം ഡിസിസി പ്രസിഡന്റ്, കെപിസിസി ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. രാജ്യസഭയിലേക്കും പാര്‍ലമെന്റിലേക്കും നിയമസഭയിലേക്കും ഓരോ തവണ മത്സരിച്ചിട്ടുണ്ട്.

Previous Post Next Post