ഗൂഡല്ലൂരില്‍ വിനോദ സംഘത്തിന് നേരെ കടന്നല്‍ ആക്രമണം; മലയാളി യുവാവ് മരിച്ചു

പെരുന്നാള്‍ ആഘോഷത്തോടനുബന്ധിച്ച്‌ തമിഴ്‌നാട്ടിലെ ഗൂഡല്ലൂരില്‍ എത്തിയ മലയാളി യുവാവ് കടന്നല്‍ കുത്തേറ്റ് മരിച്ചു.
കോഴിക്കോട് കുറ്റ്യാടി ആയഞ്ചേരി സ്വദേശി സാബിര്‍ ആണ് മരിച്ചത്.

കടന്നല്‍ കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ സാബിറിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൂടെയുണ്ടായിരുന്ന രണ്ട് സുഹൃത്തുകള്‍ക്കും കടന്നല്‍ കുത്തേറ്റു. ഇവര്‍ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
കുറ്റ്യാടി സ്വദേശികളായ വിനോദയാത്രാ സംഘത്തിന് നേരെയാണ് കടന്നല്‍ ആക്രമണം ഉണ്ടായത്.
Previous Post Next Post