റാപ്പര്‍ വേടന്റെ ഫ്‌ലാറ്റില്‍ ലഹരി പരിശോധന; ഏഴു ഗ്രാം കഞ്ചാവ് പിടിച്ചു

കൊച്ചി: റാപ്പര്‍ വേടന്റെ കൊച്ചിയിലെ ഫ്‌ലാറ്റില്‍ നിന്ന് കഞ്ചാവ് പിടികൂടി. തൃപ്പൂണിത്തുറ ഫ്‌ലാറ്റില്‍ ഹില്‍പാലസ് പൊലീസ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്.

സിനിമ മേഖലയിലുള്ളവരില്‍ നിരവധിപ്പേര്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ട് എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ കൊച്ചിയില്‍ അടക്കം പരിശോധന വ്യാപിപ്പിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് വേടന്റെ ഫ്‌ലാറ്റില്‍ നിന്ന് കഞ്ചാവ് പിടികൂടിയത്. ഫ്‌ലാറ്റില്‍ കഞ്ചാവ് ഉപയോഗിക്കുന്നു എന്ന് ഡാന്‍സാഫ് സംഘത്തിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.

പരിശോധനയില്‍ ഏഴ് ഗ്രാം കഞ്ചാവ് ആണ് പിടികൂടിയത്. പരിശോധന സമയത്ത് ഫ്‌ലാറ്റില്‍ ഒമ്പത് പേരടങ്ങുന്ന സംഘമാണ് ഉണ്ടായിരുന്നത്. യുവതലമുറയിലെ സ്വതന്ത്ര സംഗീതത്തില്‍ ശ്രദ്ധേയനാണ് റാപ്പര്‍ വേടന്‍. റാപ്പര്‍ വേടന്റെ അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് ലഭിക്കുന്ന വിവരം.

Previous Post Next Post