കോട്ടയം: ജില്ലാ സ്പോർട്സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന സമ്മർ കോച്ചിങ്ങ് ക്യാമ്പിന്റെ രജിസ്ട്രേഷൻ ആരംഭിച്ചു. 10 വയസിനു മുകളിൽ പ്രായമുള്ളവർക്ക് പങ്കെടുക്കാം. കോട്ടയം ഇൻഡോർ സ്റ്റേഡിയത്തിൽ ഏപ്രിൽ ഏഴിന് പരിശീലനം ആരംഭിക്കും. അത്ലറ്റിക്സ്,കളരിപ്പയറ്റ്, വോളിബോൾ, ബാസ്ക്കറ്റ് ബോൾ, യോഗ, ഷട്ടിൽ ബാഡ്മിന്റൺ, ജൂഡോ, കബഡി, ബോഡി ബിൽഡിങ്ങ്, ആട്ടിയാ പാട്ടിയ, ഹോക്കി, റസ്ലിങ്ങ്, സ്വിമ്മിങ്ങ്, ബോൾ ബാഡ്മിന്റൺ, സെപക് താക്രേ, ബേസ്ബോൾ, ഖോ-ഖോ, ത്രോബോൾ, തായ്ക്കൊണ്ടോ, സോഫ്റ്റ് ബോൾ, ആം റസ്ലിങ്ങ്, സൈക്ലിങ്ങ്, കരാട്ടെ, റോളർ സ്കേറ്റിങ്ങ്, ടേബിൾ ടെന്നീസ് എന്നീ കായിക ഇനങ്ങൾ ക്യാമ്പിൽ ഉണ്ടാവും. താൽപര്യമുള്ളവർ ആധാർ കാർഡിന്റെ പകർപ്പ്, ഫോട്ടോ എന്നിവ സഹിതം ജില്ലാ സ്പോർട്സ് കൗൺസിൽ ഓഫീസിൽ ഏപ്രിൽ അഞ്ചിന് ശനിയാഴ്ച്ച വൈകിട്ട് അഞ്ചിന് മുമ്പായി പേര് രജിസ്റ്റർ ചെയ്യണം.
വിശദവിവരത്തിന് ഫോൺ: 0481 2563825, 8547575248.
