ഏറ്റുമാനൂർ : ഏറ്റുമാനൂർ ഉത്സവത്തോടനുബന്ധിച്ച് നടത്തപ്പെടുന്ന കഥകളിരാവുകൾക്ക് മൂന്നാം ദിനമായ ഇന്നുമുതൽ ആരംഭം. ഇന്ന് രാത്രി 10ന് ആരംഭിക്കുന്ന നളചരിതം രണ്ടാം ദിവസം, ബാലി വിജയം കഥകളോടെയാണ് കഥകളി ആരംഭിക്കുക. ഡോ. ഏറ്റുമാനൂർ കണ്ണനാണ് നളനായി അരങ്ങിലെത്തുന്നത്. നാളെ കല്യാണ സൗഗന്ധികം, നരകാസുരവധം കഥകൾ അരങ്ങേറും. പ്രഫ: കലാമണ്ഡലം ബാലസുബ്രഹ്മണ്യൻ ഭീമനായി അരങ്ങിലെത്തും. അഞ്ചാം ദിവസമായ 3ന് കർണശപഥം ദക്ഷയാഗം കഥകളോടെ മൂന്നു ദിവസം നിണ്ടുനിൽക്കുന്ന കഥകളിരാവുകൾക്ക് തിരശ്ശീല വീഴും.