മാപ്പിളപ്പാട്ട് ഗായകൻ ഫൈജാസ് ഉളിയില്‍ (38) വാഹനാപകടത്തില്‍ മരിച്ചു. ഇരിട്ടിയിലെ പുന്നാട് വെച്ചാണ് അപകടം ഉണ്ടായത്.
വെള്ളിയാഴ്ച രാത്രി 12 ഓടെ കാറുകള്‍ കൂട്ടിയിടിച്ചായിരുന്നു അപകടം. കാറില്‍ കുടുങ്ങിപ്പോയ ഫൈജാസിനെ ഇരിട്ടിയില്‍ നിന്നും അഗ്നിശമനസേന എത്തിയാണ് പുറത്തെടുത്തത്. മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.