കഞ്ചാവ് കൈവശം വെച്ചതിന് വിവിധ കേസുകളിലായി രണ്ട് അന്യ സംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ.

ചിങ്ങവനം: ചങ്ങനാശ്ശേരി സബ്ഡിവിഷൻ ലഹരി വിരുദ്ധ സ്‌ക്വാഡിന്റെ രഹസ്യന്വേഷണത്തിൽ കണ്ടെത്തി അറിയിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ കഞ്ചാവ് കൈവശം വെച്ചതിന് വിവിധ കേസുകളിലായി രണ്ട് അന്യ സംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ. റാഫികുൽ ഇസ്ലാം, സുരേഷ് റൗത് എന്നിവരാണ് പിടിയിലായത്. ചിങ്ങവനം എസ് ഐ വിഷ്ണു വി വി, സിപിഒ മാരായ മുകേഷ്, റിങ്കു സി ആർ, സുമേഷ് സുധാകരൻ, അരുൺ കുമാർ എന്നിവർ ചേർന്നാണ് ഇരുവരെയും മണിപ്പുഴ ഭാഗത്ത് നിന്നും  യഥാക്രമം 10.73 gm, 50 gm വീതം കഞ്ചാവുമായി പിടികൂടിയത്.

Previous Post Next Post