കേന്ദ്ര നേതൃത്വത്തിന്റെ പിന്തുണയോടെ. കെ. സുരേന്ദ്രൻ്റെ എതിർപക്ഷത്ത് നില്‍ക്കുന്നവർകൂടി പിന്തുണച്ചതോടെ രാജീവ് ചന്ദ്രശേഖറിന് സംസ്ഥാന രാഷ്ട്രീയത്തിലേക്കുള്ള ഈ കടന്നുവരുവ് എളുപ്പമായി. മുൻ കേന്ദ്രമന്ത്രിയും രാജ്യസഭാ അംഗവും വ്യവസായിയുമായ രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വം കേരളത്തില്‍ ബിജെപിയുടെ പ്രതിച്ഛായ്ക്ക് കൂടുതല്‍ തിളക്കം നല്‍കുമെന്ന് തന്നെയാണ് കേന്ദ്രത്തിന്റെ കണക്കുകൂട്ടല്‍. പുതിയ തലമുറയെ സ്വാധീനിക്കാനും അദ്ദേഹത്തിന് കഴിയുമെന്നും കേന്ദ്രം മുന്നില്‍ക്കാണുന്നു.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് ബിജെപി സ്ഥാനാർത്ഥിയായിരുന്നു രാജീവ് ചന്ദ്രശേഖർ. തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും കേരളത്തില്‍ അദ്ദേഹം സജീവപ്രവർത്തനം തുടങ്ങി. മാസത്തില്‍ പലതവണയായി തിരുവനന്തപുരത്തെത്തി. തിരുവനന്തപുരത്ത് തന്നെ തുടരുമെന്നതിന്റെ സൂചനയായി വീടും വാങ്ങി. തിരഞ്ഞെടുപ്പ് സമയത്ത് മൂന്നര ലക്ഷം ജനങ്ങള്‍ പിന്തുണച്ചു.