കോട്ടയം നഗരത്തിൽ പോലീസ് പരിശോധന രണ്ട് പേർ പിടിയിൽ :ഒരാളുടെ കയ്യിൽ ബ്രൗൺ ഷുഗറും മറ്റൊരാളുടെ കയ്യിൽ എം. ഡി. എം. എ. യും


സംസ്ഥാനത്തു വർധിച്ചു വരുന്ന ലഹരി വ്യാപനം തടയുന്നതിനായി സംസ്ഥാന പോലീസ് നടപ്പാക്കുന്ന ഓപ്പറേഷൻ ഡി ഹൻഡിൻ്റെ കോട്ടയത്ത്‌ വൻ ലഹരി പരിശോധന നടത്തിയത്.
ജില്ലാ പോലീസ് മേധാവിയുടെ പ്രിത്യേക നിർദേശ പ്രകാരം കോട്ടയം ടൌൺ കേന്ദ്രികരിച്ചു നടത്തിയ തിരച്ചിലിൽ 2 പേരാണ് പിടിയിലായത്. കോട്ടയം റെയിൽവേ സ്റ്റേഷൻ ഭാഗം കേന്ദ്രികരിച്ചു അന്യസംസ്ഥാന തൊഴിലാളികൾക്കും കുട്ടികൾക്കും അടക്കം ലഹരി മരുന്നുകൾ വിതരണം ചെയ്തു വന്ന ആസ്സാം സ്വദേശിയായ ഇബ്രാഹിം എന്ന ആളെ 3 പ്ലാസ്റ്റിക് കുപ്പികളിൽ ആയി സൂക്ഷിച്ച ബ്രൗൺ ഷുഗറും ആയി പിടികൂടുകയായിരുന്നു.ഇയാളുടെ തൊപ്പിക്കുള്ളിൽ മറച്ചു വച്ചിരുന്ന ബ്രൗൺ ഷുഗറാണ് പോലീസ് തന്ത്രപരമായി പിടിച്ചെടുത്തത്.ബാംഗ്ലൂരിൽ നിന്നും രാസ ലഹരി ആയ എം. ഡി എം. എ.കൊണ്ടുവന്ന നഴ്സിംഗ് വിദ്യാർത്ഥി കോട്ടയം ബേക്കർ ജംഗ്ഷൻ സമീപം ബസ് ഇറങ്ങിയപ്പോൾ ആണ് ടിയാനെ പിടികൂടിയത്.കോട്ടയം നാട്ടകം സ്വദേശി ആയ സച്ചിൻ സാം എന്ന യുവാവിൽ നിന്നും 1.8 gm ആണ് പിടിച്ചെടുത്തത്.കോട്ടയം Dysp ശ്രീ അനീഷ്, കോട്ടയം വെസ്റ്റ് ഇൻസ്‌പെക്ടർ ശ്രീ പ്രശാന്ത്, കോട്ടയം ഈസ്റ്റ്‌ ഇൻസ്‌പെക്ടർ ശ്രീ U ശ്രീജിത്ത്‌ എന്നിവരുടെ നേതൃത്വത്തിൽ നടന്ന തിരച്ചിലിൽ ആണ് പ്രതികൾ പിടിയിൽ ആയത്.
Previous Post Next Post