പുതുപ്പള്ളി: ഡോ.അഗർവാൾസ് ഐ ഹോസ്പിറ്റലും ലക്ഷ്മി സിൽക്സും സംയുക്തമായി സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് രാവിലെ 9 മുതൽ പുതുപ്പള്ളി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വെച്ച് നടത്തപ്പെട്ടു. പുതുപ്പള്ളി എംഎൽഎ അഡ്വ. ചാണ്ടി ഉമ്മൻ ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിച്ചു. പുതുപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് പൊന്നമ്മ ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രമോദ് കുര്യാക്കോസ് മുഖ്യ പ്രഭാഷണം നടത്തി. പുഷ്പഗിരി ഡെന്റൽ കോളേജിൽ നിന്ന് ദന്തരോഗ വിദഗ്ദരായ ഡോക്ടർമാരുടെ സേവനവും ക്യാമ്പിൽ ലഭ്യമായിരുന്നു. മെഡിവിഷൻ ലാബിന്റെ ആഭിമുഖ്യത്തിൽ ബ്ലഡ് ഷുഗർ, കൊളസ്ട്രോൾ, രക്ത സമ്മർദം തുടങ്ങിയ ടെസ്റ്റുകൾ സൗജന്യമായി നടത്തി. മെഗാ ക്യാമ്പിൽ 25 നിർധനരായ രോഗികൾക്ക് സൗജന്യ തിമിര ശസ്ത്രക്രിയയും കണ്ണടകളുടെ വിതരണവും നടത്തി.