കോട്ടയം: തിരുനക്കര ദേശനാഥന്റെ ഉത്സവത്തിമിർപ്പിൽ മുങ്ങിയിരിക്കുകയാണ് കോട്ടയം. മാർച്ച് 15ന് കൊടിയേറി 24ന് ആറാട്ടോടുകൂടിയാണ് ഉത്സവം സമാപിക്കുന്നത്.
പത്താം ഉത്സവദിനമായ ഇന്ന് രാവില 8 മണിയ്ക്ക് ആറാട്ട് കടവിലേക്ക് എഴുന്നള്ളിപ്പ്. 11 മണിമുതൽ ആറാട്ട് സദ്യ. വൈകീട്ട് 6ന് അമ്പലക്കടവ് ദേവീക്ഷേത്രത്തിൽ ആറാട്ട്. വൈകീട്ട് 6.30 ന് ആറാട്ട് അമ്പലക്കടവിൽ നിന്നും തിരിച്ച് എഴുന്നള്ളിപ്പ്.
കലാവേദിയിൽ രാവിലെ 7.30 മുതൽ വിവിധ കലാപരിപാടികൾ അരങ്ങേറും. വൈകീട്ട് 5.30 മുതൽ നാദസ്വരകച്ചേരി. രാത്രി 8.30ന് സമാപനസമ്മേളനം. സമ്മേളനം ഉദ്ഘാടനം മുൻ മിസ്സോറാം ഗവർണർ ശ്രീ കുമ്മനം രാജശേഖരൻ ആണ്. രാത്രി 10 മുതൽ ഡോ. രാമപ്രസാദ് നയിക്കുന്ന സംഗീത സദസ്സ്. പുലർച്ചെ 1.30 മുതലാണ് ആറാട്ട് എതിരേൽപ്പ്.