ഏറ്റുമാനൂർ : അഘോരമൂർത്തിയും അഭീഷ്ടവരദായകനും സർവ്വകലകളുടെയും നാഥനുമായ ഏറ്റുമാനൂരപ്പന്റെ ഉത്സവകാലത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്. തന്ത്രിമുഖ്യൻ താഴ്മൺ മഠം ബ്രഹ്മശ്രീ കണ്ഠര് രാജീവര്, ബ്രഹ്മശ്രീ കണ്ഠര് ബ്രഹ്മദത്തൻ, ക്ഷേത്രം മേൽശാന്തി ബ്രഹ്മശ്രീ ഇങ്ങേത്തല രാമൻ സത്യനാരായണൻ എന്നിവരുടെ കാർമികത്വത്തിൽ വ്യാഴാഴ്ച ഉത്സവം കൊടിയേറി.
ഉത്സവത്തിന്റെ ഒമ്പതാം ദിനമായ ഇന്ന് (വെള്ളി) രാവിലെ 7ന് ശ്രീബലി നടന്നു. പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാരും സംഘവും അവതരിപ്പിക്കുന്ന സ്പെഷ്യൽ പഞ്ചാരിമേളം ഇന്നത്തെ പ്രധാന ആകർഷണങ്ങളിലൊന്നാണ്. പഞ്ചാരിമേളത്തിൽ 101ൽപ്പരം കലാകാരന്മാർ പങ്കെടുക്കുന്നു. വൈകീട്ട് 5ന് കാഴ്ചശ്രീബലി. തുടർന്ന് പല്ലാവൂർ ശ്രീധരൻമാരാരും മാരാരും സംഘവും ചേർന്നവതരിപ്പിക്കുന്ന സ്പെഷ്യൽ പഞ്ചവാദ്യം.
ഇന്നാണ് ഏറ്റുമാനൂരിലെ പ്രശസ്തമായ കുടമാറ്റം. ഇന്നത്തെ സ്പെഷ്യൽ പഞ്ചാരിമേളം പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടിമാരാരും സംഘവും അവതരിപ്പിക്കുന്നു. രാത്രി 9.30ന് കെഎസ് ചിത്രയെ ആദരിക്കുന്നു. തുടർന്ന് കേരളത്തിന്റെ വാനമ്പാടിയായ പത്മഭൂഷൺ കെ.എസ് ചിത്ര നയിക്കുന്ന ഭക്തിഗാനമേള.നാളെയാണ് ഏറ്റുമാനൂരിലെ ആറാട്ട്.