മലയാളശബ്ദം ന്യൂസും റെഡ് ക്രോസ് സൊസൈറ്റി കോട്ടയം ബ്രാഞ്ചും സംയുക്തമായി നടത്തുന്ന ലഹരിയ്ക്കെതിരെ ഒരു വർഷം നീണ്ടുനിൽക്കുന്ന ബോധവൽക്കരണ ക്യാമ്പയിൻ ഉദ്ഘാടനം ഇന്ന് മന്ത്രി വിഎൻ വാസവൻ നിർവഹിച്ചു

  

കോട്ടയം : മലയാളശബ്ദം ന്യൂസും റെഡ് ക്രോസ് സൊസൈറ്റി കോട്ടയം ബ്രാഞ്ചും സംയുക്തമായി നടത്തുന്ന ലഹരിയ്ക്കെതിരായ ഒരു വർഷം നീണ്ടുനിൽക്കുന്ന ബോധവൽക്കരണ ക്യാമ്പയിൻ തുറമുഖ,സഹകരണ, ദേവസ്വം വകുപ്പ് മന്ത്രി ശ്രീ.വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു.  ഇരുപത് വർഷം പൂർത്തിയാക്കുന്ന കൊമേഴ്സ് മാനേജ്മെന്റ് സ്ഥാപനമായ ലോജിക് സ്കൂൾ ഓഫ് മാനേജ്മെന്റ് വാർഷികാഘോഷ പരിപാടികളുടെ ഭാ​ഗമായി പുറത്തിറക്കുന്ന തപാൽസ്റ്റാമ്പിന്റെ പ്രകാശനകർമ്മവും മന്ത്രി നിർവഹിച്ചു. ലഹരിവിരുദ്ധ ലോ​ഗോ കോട്ടയം എംഎൽഎ ശ്രീ തിരുവഞ്ചൂർ രാധാകൃഷ്ണൻ പ്രകാശനം ചെയ്തു.  ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ ശ്രീ വി രാജേഷ് ലഹരിവിരുദ്ധ സന്ദേശം  നൽകി. റെഡ്ക്രോസ് സൊസൈറ്റി കോട്ടയം ബ്രാഞ്ച് ചെയർമാൻ ശ്രീ ജോബി തോമസ് അദ്ധ്യക്ഷനായിരുന്നു. മലയാള ശബ്ദം ന്യൂസ് ചീഫ് എഡിറ്റർ ശ്രീ അനൂപ് കെ.എം സ്വാ​ഗതം ആശംസിച്ച ചടങ്ങിൽ ലോജിക് ബ്രാഞ്ച് ഹെഡ് ശ്രീ ശ്യാം കുമാർ കൃത‍ജ്ഞത അറിയിച്ചു. 


ലഹരിയ്ക്കെതിരായ ഈ മഹത്തായ ഉദ്യമത്തിന് വിവിധ മന്ത്രിമാർ, എംഎൽമാർ, ജില്ലാ പോലീസ് മേധാവി, ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ, മുൻ ഇന്ത്യൻ ഹോക്കിതാരമായ പിആർ ശ്രീജേഷ്, തുടങ്ങി നിരവധി പ്രമുഖർ ആശംകളറിയിച്ചിട്ടുണ്ട്.  

Previous Post Next Post