കൊച്ചി: ഇന്ത്യയിലെ പ്രമുഖ വിദ്യാഭ്യാസ ഗ്രൂപ്പായ ലോജിക് സ്കൂൾ ഓഫ് മാനേജ്മെന്റിന്റെ 20-ാം വാർഷികത്തോടനുബന്ധിച്ച് പൂർവ്വ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ തപാൽ സ്റ്റാമ്പ് പുറത്തിറക്കി. സ്റ്റാമ്പിന്റെ പ്രകാശനം കോട്ടയത്ത് വെച്ച് ബഹുമാനപ്പെട്ട മന്ത്രി ശ്രീ വിഎൻ വാസവൻ ലോജിക് സ്കൂൾ ഡയറക്ടർ ശ്രീ സന്തോഷ് കുമാറിന് നൽകി പ്രകാശനം ചെയ്യും. കോട്ടയം എംഎൽഎ ശ്രീ തിരുവഞ്ചൂർ രാധാകൃഷ്ണൻ, ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ ശ്രീ വി രാജേഷ് എന്നിവർ ചടങ്ങിൽ പങ്കെടുക്കും. ഇരുപതാം വാർഷികം ആഘോഷിക്കുന്ന ലോജിക്കിന് മുഖ്യമന്ത്രി ഉൾപ്പടെയുള്ള പ്രമുഖർ ആശംസകൾ നേർന്നിരുന്നു. വിവിധ മന്ത്രിമാർ, എംഎൽഎമാർ, കലാ-സാംസ്കാരിക പ്രവർത്തകർ തുടങ്ങിയവരും ആശംസകൾ അറിയിച്ചിട്ടുണ്ട്.