മലയാളശബ്ദം ന്യൂസും റെഡ് ക്രോസ് സൊസൈറ്റി കോട്ടയം ബ്രാഞ്ചും സംയുക്തമായി നടത്തുന്ന ലഹരിയ്ക്കെതിരെ ഒരു വർഷം നീണ്ടുനിൽക്കുന്ന ബോധവൽക്കരണ ക്യാമ്പയിൻ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് മന്ത്രി വിഎൻ വാസവൻ നിർവഹിക്കും

കോട്ടയം : മലയാളശബ്ദം ന്യൂസും റെഡ് ക്രോസ് സൊസൈറ്റി കോട്ടയം ബ്രാഞ്ചും സംയുക്തമായി നടത്തുന്ന ലഹരിയ്ക്കെതിരായ ഒരു വർഷം നീണ്ടുനിൽക്കുന്ന ബോധവൽക്കരണ ക്യാമ്പയിൻ തുറമുഖ,സഹകരണ, ദേവസ്വം വകുപ്പ് മന്ത്രി ശ്രീ.വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. കോട്ടയം റെഡ്ക്രോസ് ഓഡിറ്റോറിയത്തിൽ വൈകുന്നേരം 3 മണിയ്ക്കാണ് പരിപാടി. ഇരുപത് വർഷം പൂർത്തിയാക്കുന്ന കൊമേഴ്സ് മാനേജ്മെന്റ് സ്ഥാപനമായ ലോജിക് സ്കൂൾ ഓഫ് മാനേജ്മെന്റ് വാർഷികാഘോഷ പരിപാടികളുടെ ഭാ​ഗമായി പുറത്തിറക്കുന്ന തപാൽസ്റ്റാമ്പിന്റെ പ്രകാശനകർമ്മവും മന്ത്രി നിർവഹിക്കുന്നതാണ്. ലഹരിവിരുദ്ധ ലോ​ഗോ കോട്ടയം എംഎൽഎ ശ്രീ തിരുവഞ്ചൂർ രാധാകൃഷ്ണൻ പ്രകാശനം ചെയ്യുന്നതാണ്. ലഹരിവിരുദ്ധ സന്ദേശം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ ശ്രീ വി രാജേഷ് നൽകുന്നതാണ്. ആശംസകൾ അറിയിച്ച് നിരവധി സാമൂഹിക-സാംസ്കാരിക പ്രവർത്തകർ സംസാരിക്കുന്നതാണ്. 

ലഹരിയ്ക്കെതിരായ ഈ മഹത്തായ ഉദ്യമത്തിന് വിവിധ മന്ത്രിമാർ, എംഎൽമാർ, ജില്ലാ പോലീസ് മേധാവി, ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ, മുൻ ഇന്ത്യൻ ഹോക്കിതാരമായ പിആർ ശ്രീജേഷ്, തുടങ്ങി നിരവധി പ്രമുഖർ ആശംകളറിയിച്ചിട്ടുണ്ട്.

Previous Post Next Post