കണ്ണൂരില്‍ രണ്ട് ലോക്കല്‍ കമ്മറ്റി സെക്രട്ടറിമാര്‍ സ്ത്രീകളാണ്. 242 ബ്രാഞ്ച് സെക്രട്ടറിമാരും സ്ത്രീകളാണ്. ഇതുകൂടാതെ സിപിഎമ്മിന്റെ മറ്റുവര്‍ഗ ബഹുജന സംഘടനകളിലായി 29.51 ലക്ഷം അംഗങ്ങളുണ്ട്. 2022 മുതല്‍ 2025 വരെയുള്ള മൂന്ന് വര്‍ഷത്തിനുള്ളില്‍ വര്‍ഗ ബഹുജന സംഘടനകളിലായി ഒന്നരലക്ഷത്തോളം അംഗങ്ങളുടെ വര്‍ധനവാണ് ഉണ്ടായത്. 81 തദ്ദേശസ്വയം ഭരണം സ്ഥാപനങ്ങളിലായി ഒരോ ഇടത്തും ചുരുങ്ങിയത് സിപിഎമ്മിന് മൂന്ന് വീതം ലോക്കല്‍ കമ്മറ്റികളുണ്ട്. ചിലയിടങ്ങളില്‍ ഇത് അഞ്ചാണ്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ പാര്‍ട്ടിയിലെത്തിയ പുതിയ അംഗങ്ങളുടെ എണ്ണം 3862 ആണ്. പുതുതായി174 ബ്രാഞ്ചുകളും ആറ് ലോക്കല്‍ കമ്മറ്റികളും രൂപികരിച്ചു.
കഴിഞ്ഞ സമ്മേളനക്കാലയളവിന് ശേഷം മുസ്ലീം സമുദായത്തില്‍ നിന്നായി 317 പേര്‍ പാര്‍ട്ടി അംഗങ്ങളായി. ജില്ലയിലാകെ മുസ്ലീം അംഗങ്ങളുടെ എണ്ണം 3654 ആണ്. പുതുതായി എത്തിയ 80 പേര്‍ ഉള്‍പ്പടെ ജില്ലയില്‍ ക്രിസ്ത്യന്‍ സമുദായത്തില്‍ നിന്നായി 2627 അംഗങ്ങളാണ് ഉള്ളത്. പട്ടികജാതി വിഭാഗത്തില്‍ നിന്നായി 3533 അംഗങ്ങളും പട്ടിക വര്‍ഗവിഭാഗതതില്‍ നിന്നായി 1233 അംഗങ്ങളുമാണ് ഉളളത്. മറ്റ് രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്ന് ഏറ്റവും കൂടുതല്‍ പേര്‍ സിപിഎമ്മിലെത്തിയത് 2021ലാണെന്ന് ജില്ലാ സെക്രട്ടറി എംവി ജയരാജന്‍ പറഞ്ഞു. മുന്‍കാലങ്ങളില്‍ സജീവമല്ലാത്ത അംഗങ്ങള്‍ പോലും ഇപ്പോള്‍ സജീവമായി രംഗത്തുണ്ടെന്നും അദ്ദേഹം പറഞ്ഞു.