കാട്ടുപന്നിയുടെ ആക്രമണം; ആറു വയസുകാരിയെ ഇടിച്ചിട്ടു, കാലിലും തലയിലും പരിക്ക്

പാലക്കാട് കാട്ടുപന്നിയുടെ ആക്രമണത്തില്‍ ആറു വയസുകാരിക്ക് പരിക്ക്. തച്ചമ്ബാറ സ്വദേശിനി പ്രാര്‍ഥനയ്ക്കാണ് പരിക്കേറ്റത്.
കുട്ടിയുടെ കാലിലും തലയിലും പരിക്കേറ്റിട്ടുണ്ട്. ഇന്ന് രാവിലെ 8.30ന് ഉഴുന്നും പറമ്ബില്‍ വെച്ചായിരുന്നു സംഭവം. 

മൂത്തമകള്‍ കീര്‍ത്തനയെ സ്‌കൂള്‍ ബസില്‍ കയറ്റിവിട്ട് അമ്മ ബിന്‍സിയും ഇളയകുട്ടിയായ പ്രാര്‍ഥനയും തിരികെ വരികയായിരുന്നു. ഇതിനിടെ സമീപത്തെ തോട്ടത്തില്‍ നിന്ന് കാട്ടുപന്നി ഓടിവന്ന് ആക്രമിക്കുകയായിരുന്നു. ബിന്‍സിയുടെ കയ്യിലുണ്ടായിരുന്ന കുഞ്ഞ് പന്നി വന്ന് ഇടിച്ചതിനെ തുടര്‍ന്ന് തെറിച്ചു വീഴുകയും വീണ കുട്ടിയെ ആക്രമിക്കുകയുമായിരുന്നു.
നാട്ടുകാര്‍ ചേര്‍ന്ന് കുഞ്ഞിനെയും ബിന്‍സിയെയും തച്ചമ്ബാറയിലുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ ഇടത്തെ കാലില്‍ രണ്ട് ഇടങ്ങളിലായും തലയിലും മുറിവേറ്റു. കുട്ടിയുടെ പരിക്ക് സാരമുള്ളതല്ലെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. സംഭവത്തിന് പിന്നാലെ ഓടിയെത്തിയ നാട്ടുകാര്‍ കാട്ടുപന്നിയെ തുരത്തി ഓടിച്ചു.
Previous Post Next Post