പാതിവിലയ്ക്കു സ്‌കൂട്ടര്‍ തട്ടിപ്പ്, കോട്ടയം ജില്ലയില്‍ രണ്ടു കേസ് കൂടി രജിസ്റ്റര്‍ ചെയ്തു.

എസ്.ആര്‍ ഫണ്ട് ഉപയോഗിച്ചു പകുതി വിലയ്ക്കു വനിതകള്‍ക്കു സ്‌കൂട്ടര്‍ നല്‍കാമെന്നു വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ അനന്തു കൃഷ്ണനെ ഈരാറ്റുപേട്ടയില്‍ എത്തിച്ചു തെളിവെടുപ്പു നടത്തി അന്വേഷണ സംഘം.

ശതകോടികളുടെ തിരുമറി നടന്നെന്ന ബാങ്ക് വിവരങ്ങള്‍ വെച്ചാണു അനന്തു കൃഷ്ണന്റെ ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നത്. ഇടുക്കി, ഈരാറ്റുപേട്ട എന്നിവിടങ്ങളിലായി അഞ്ച് ഭൂമിയിടപാടുകളാണ് അനന്തു കൃഷ്ണന്‍ നടത്തിയത്. ഇയാളുടെ ബന്ധുക്കളുടെ പേരില്‍ വാങ്ങിക്കൂട്ടിയ ഭൂമിയുടെ വിവരങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്. പ്രതിയുടെ 19 ബാങ്ക് അക്കൗണ്ട് വിവരങ്ങളും പോലീസ് ശേഖരിച്ചു വരുന്നുണ്ട്.

അതേസമയം പണം തട്ടിയ കേസില്‍ അനന്തു കൃഷ്ണനെതിരെ തലയോലപറമ്ബില്‍ രണ്ടു കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കബളിപ്പിച്ചു എന്നു കാട്ടി അനന്തു കൃഷ്ണനെതിരെ തലയോലപ്പറമ്ബ് സ്വദേശികളായ യുവതികളാണ് പരാതി നല്‍കിയത്.

അര്‍.എസ്.എസ് നേതാവിന്റെ ഭാര്യയുടെയും സഹോദരിയുടെയും പരാതിയില്‍ തലയോലപ്പറമ്ബ് പോലീസ് കേസെടുത്തു.

Previous Post Next Post