ഫാന്‍ ഫുള്‍ സ്പീഡില്‍ ഇട്ടാലും ചൂടിനു കുറവില്ലേ? റൂം കൂളാക്കാന്‍ ചില പൊടിക്കൈകള്‍

വേനൽക്കാലം എത്തുന്നതിന് മുൻപ് തന്നെ കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്. എത്ര ഫുള്‍ സ്പീഡില്‍ ഫാന്‍ ഇട്ടാനും വീടിനുള്ളില്‍ ചൂടിന് കുറവില്ല. പലരും ഇപ്പോള്‍ തന്നെ എസിയിലേക്ക് ചുവടു മാറിക്കഴിഞ്ഞു.

എന്നാല്‍ വേനല്‍ക്കാലത്ത് വീട്ടില്‍ എസി സ്ഥാപിക്കുക എന്നത് എല്ലാവര്‍ക്കും സാധിക്കുന്ന കാര്യമല്ല. വലിയ ചെലവൊന്നുമില്ലാതെ തന്നെ വീടിനുള്ളിലെ ചൂട് കുറയ്ക്കാന്‍ ചില മാര്‍ഗങ്ങളുണ്ട്.

  • ടെറസിൽ വലിയൊരു പ്ലാസ്റ്റ് ഷീറ്റ്‌ ഇടുക. ഇതിനുമുകളിലായി വൈക്കോൽ നിരത്തിവച്ചുകൊടുക്കാം. ഇടയ്ക്കിടെ നനയ്ക്കുകയും വേണം. ഇതുവഴി റൂമിനകത്തെ ചൂട് കുറയ്ക്കാൻ സാധിക്കും. ഇതേ മാതൃകയില്‍ ചകിരിച്ചോറും ഉപയോഗിക്കാം.

  • ടെറസിൽ പച്ചക്കറിയോ മറ്റോ കൃഷി ചെയ്യുന്നതും ചൂട് കുറയ്ക്കാൻ സഹായിക്കും.

  • നല്ല ചൂടുള്ള സമയങ്ങളിൽ വലിയ ഒരു പാത്രത്തിൽ തണുത്ത വെള്ളമെടുത്ത് കറങ്ങിക്കൊണ്ടിരിക്കുന്ന ഫാനിന്റെ താഴെ വയ്ക്കാം. ഇതുവഴിയും അകത്തളങ്ങളിലെ ചൂട് ചെറിയ രീതിയിൽ കുറയ്ക്കാനാകും.

    • ടെറസിന്റെ പ്രതലത്തില്‍ വെള്ളനിറത്തിലുള്ള പെയിന്റടിക്കുന്നത് നല്ലതാണ്, ഈ വെള്ള പ്രതലം ചൂട് ആകിരണം ചെയ്യുന്നതില്‍ നിന്നും തടയുന്നു.

    • മുറിയിൽ ടേബിൾ ഫാൻ വെക്കുന്നുണ്ടെങ്കിൽ ജനാലയോട് ചേർന്ന് വെക്കുന്നതാണ് ഉചിതം. ഇത് മുറിക്കുള്ളിലെ ചൂട് എളുപ്പത്തിൽ പുറംതള്ളാൻ സഹായിക്കും.

Previous Post Next Post