കോട്ടയത്തു ജനിച്ചു, കോട്ടയത്ത് വളർന്ന് നമ്മുടെ സ്വന്തം ഡോക്ടർ ബിബിൻ മാത്യു ആണ് ഇന്ത്യയെ പ്രതിനിധീകരിച്ചു ഈ ചലഞ്ചിൽ പങ്കെടുത്ത്,അഭിമാനകരമായ വിജയം നേടിയിരിക്കുന്നത്.
വേൾഡ് ട്രയാത്ത്‌ലൺ ഫെഡറേഷൻ സംഘടിപ്പിക്കുന്ന ദീർഘദൂര ട്രയാത്ത്‌ലൺ റേസുകളുടെ ഒരു പരമ്പരയാണ് ആൻ അയൺമാൻ ട്രയാത്ത്‌ലൺ.മുൻ IMA പ്രസിഡന്റും, ചെയർമാനും ആയിരുന്നു ഡോക്ടർ ബിബിൻ മാത്യു.
ലോകത്തിലെ ഏറ്റവും ബുദ്ധിമുട്ടുള്ള ഏകദിന കായിക ഇനങ്ങളിൽ ഒന്നായി ഇത് കണക്കാക്കപ്പെടുന്നു.
1.9 കിലോമീറ്റർ നീന്തൽ(1.9 km. അറബികടലിൽ ), 90കിലോമീറ്റർ മലയോര പാതയിലൂടെയുള്ള സൈക്ലിങ്,21.1 കിലോമീറ്റർ ഓട്ടം.. ഇവയൊക്കെയാണ് ഈ ചലഞ്ചിൽ പൂർത്തിയ്യക്കേണ്ടത്. നിശ്ചിത സമയം 8 മണിക്കൂറും, 30 മിനിറ്റും ആണ്. ഇത് Dr ബിബിൻ പൂർത്തിയാക്കിയത് വെറും 6മണിക്കൂർ 41 മിനിറ്റിൽ ആണ്.
"ആരോഗ്യപരമായ ജീവിതശൈലിയോടും ഫിറ്റ്‌നസിനോടുമുള്ള ഡോക്ടർ ബിബിന്റെ സമർപ്പണത്തിനും, പ്രതിബദ്ധതയ്ക്കും ഉള്ള തെളിവാണ് ഈ വിജയം.ഈ വിജയത്തിലൂടെ കൂടുതൽ യുവാക്കളെ ഫിറ്റ്‌നസുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടത്താൻ പ്രചോദിപ്പിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്." ഡോ. ബിബിൻ പറഞ്ഞു
ഒരാളുടെ സഹിഷ്ണുതയുടെയും ശാരീരികവും മാനസികവുമായ ക്ഷമതയുടെയും ആത്യന്തിക പരീക്ഷണമായ ഈ ചാലഞ്ച് പങ്കെടുത്തു, നിശ്ചിത സമയത്തിനും മുൻപ് പൂർത്തിയാക്കിയ ഡോക്ടറുടെ നിശ്ചയധാർഢ്യം അഭിനന്ദനാർഹമാണ്.