ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട ഒമ്ബതാംക്ലാസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പ്രായപൂർത്തിയാകാത്ത രണ്ടുപേർ പിടിയില്‍.
പ്ലസ് വണ്ണിനും പ്ലസ്ടുവിനും പഠിക്കുന്ന രണ്ട് വിദ്യാര്‍ത്ഥികളെ ആലപ്പുഴ സൗത്ത് പൊലീസാണ് പിടികൂടിയത്. പെണ്‍കുട്ടിയെ രാത്രിയില്‍ ആലപ്പുഴ ബീച്ചില്‍ എത്തിച്ചാണ് പീഡിപ്പിച്ചിരുന്നതെന്നാണ് മൊഴി. പ്രതികളെ മറ്റ് നടപടി ക്രമങ്ങള്‍ പൂർത്തിയാക്കി ജുവനൈല്‍ കോടതിയില്‍ ഹാജരാക്കി.