പട്ടാപ്പകല്‍ സ്കൂട്ടറില്‍ പോവുകയായിരുന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ പിന്തുടര്‍ന്നെത്തി കടന്നുപിടിച്ചു; യുവാവ് പിടിയില്‍.


ഇടുക്കി തൊടുപുഴയില്‍ പട്ടാപ്പകല്‍ നടുറോഡില്‍ മെഡിക്കല്‍ വിദ്യാ‍ത്ഥിനിയെ കടന്നുപിടിച്ച യുവാവ് പൊലീസ് പിടിയില്‍.

മൂവാറ്റുപുഴ സ്വദേശി നസീബാണ് തൊടുപുഴ പൊലീസിന്റെ പിടിയിലായത്. മൂന്നു ദിവസം മുമ്ബായിരുന്നു സംഭവം.

സുഹൃത്തിനെ ബസ് കയറ്റി വിട്ട ശേഷം താമസ സ്ഥലത്തേക്ക് സ്കൂട്ടറില്‍ മടങ്ങുമ്ബോഴാണ് പെണ്‍കുട്ടിക്ക് നേരെ അതിക്രമം ഉണ്ടായത്. സ്കൂട്ടറില്‍ പിന്തുടർന്നെത്തിയ നസീബ് വാഹനം തടഞ്ഞ ശേഷം പെണ്‍കുട്ടിയെ കടന്നുപിടിച്ചു. പെണ്‍കുട്ടി ബഹളം വച്ചതിനെ തുട‍ർന്ന് നാട്ടുകാർ ഓടിയെത്തിയെങ്കിലും നസീബ് സ്കൂട്ടറില്‍ രക്ഷപ്പെട്ടു. പിന്നീട് നഗരത്തിലെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച്‌ നടന്ന അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

മൂവാറ്റുപുഴ സ്വദേശിയായ നസീബ്, ഏറെ നാളായി തൊടുപുഴയിലാണ് താമസം. ഡ്രൈവറായി ജോലിനോക്കുന്ന ഇയാള്‍ നേരത്തെയും സ്ത്രീകളെ ശല്യം ചെയ്തതായി പൊലീസിന് വിവരം കിട്ടിയിട്ടുണ്ട്. ഇയാള്‍ പെണ്‍കുട്ടിയെ ഉപദ്രവിക്കാനെത്തിയ സ്കൂട്ടറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Previous Post Next Post