ചരിത്രമെഴുതിയ ക്യാച്ചിന്റെ വഴി, ആ 'ഹെൽമറ്റ്' ഇനി നിത്യസ്മാരകം; ചില്ലിട്ട് സൂക്ഷിക്കും!

അഹമ്മദാബാദ്: ചരിത്രത്തിലാദ്യമായി കേരളം രഞ്ജി ട്രോഫി ഫൈനൽ പ്രവേശിച്ചപ്പോൾ അതിൽ ഒരു ഹെൽമറ്റും നിർണായകമായിരുന്നു. ഫിൽഡ് ചെയ്ത സൽമാൻ നിസാർ ധരിച്ച ആ ഹെൽമറ്റ് ഇനി നിത്യസ്മാരകമാകും. ആ ഹെൽമറ്റ് സുരക്ഷിതമായി നാട്ടിലെത്തിച്ചാൻ കേരള ക്രിക്കറ്റ് അസോസിയേഷൻ ടീമിനോടു ആവശ്യപ്പെട്ടിട്ടുണ്ട്. ചരിത്ര നേട്ടത്തിന്റെ സ്മാരകമായി ആ ഹെൽമറ്റ് ഇനി കെസിഎ ആസ്ഥാനത്ത് ചില്ലിട്ട് സൂക്ഷിക്കും.

സൽമാൻ നിസാർ ധരിച്ച ഹെൽമറ്റ് സുരക്ഷിതമായി നാട്ടിലെത്തിക്കാൻ ടീമിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ചരിത്ര നേട്ടത്തിന്റഎ സ്മാരകമായി അതു കെസിഎ ആസ്ഥാനത്തു ചില്ലിട്ട് സൂക്ഷിക്കും. കൊച്ചിയിൽ പുതിയ ക്രിക്കറ്റ് സ്റ്റേഡിയം നിർമിക്കുമ്പോൾ അതിന്റെ ​ഗാലറിയിലെ പവലിയനിൽ അതു സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്- കെസിഎ പ്രസിഡന്റ് ജയേഷ് ജോർജ് വ്യക്തമാക്കി.

സെമിയിൽ ആദിത്യ സാർവതെയെ ബൗണ്ടറി കടത്താൻ ഗുജറാത്തിന്റെ വാലറ്റക്കാരൻ അർസാൻ നാഗ്‌വസ്വല്ല അടിച്ച പന്ത് ഷോർട്ട് ലെ​ഗിൽ നിന്ന ഫീൽഡർ സൽമാൻ നിസാറിന്റെ ഹെൽമറ്റിൽ തട്ടി ഉയർന്നു പൊങ്ങി. സ്ലിപ്പിൽ ഫീൽഡ് ചെയ്ത ക്യാപ്റ്റൻ സച്ചിൻ ബേബി ആ പന്ത് ക്യാച്ചെടുക്കുകയായിരുന്നു. ഇതോടെ 2 റൺസിന്റെ നിർണായക ലീഡുമായി കേരളം ഫൈനൽ ഉറപ്പിക്കുകയായിരുന്നു.

ഷോട്ട് ഹെൽമറ്റിൽ കൊണ്ടതിനെ തുടർന്ന് സൽമാൻ നിസാറിനു ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഛർദ്ദിച്ചതിനെ തുടർന്നു താരത്തെ ആശുപത്രിയിലെത്തിച്ചു. പരിശോധനയിൽ കാര്യമായ പരിക്കേറ്റിട്ടില്ലെന്നും വ്യക്തമായി.

നാ​ഗ്പുരിൽ ഈ മാസം 26 മുതലാണ് ഫൈനൽ പോരാട്ടം. വിദ​ർഭയാണ് കേരളത്തിന്റെ കലാശ പോരിലെ എതിരാളികൾ.

Previous Post Next Post