കായലില്‍ വച്ച് 110 കെവി ലൈനില്‍ തട്ടി; കൊല്ലത്ത് കെട്ടുകാളയ്ക്ക് തീപിടിച്ചു

കൊല്ലം: കൊച്ചു മരത്തടി ഉത്സവത്തിന് കായലില്‍ കൂടി കൊണ്ടുവന്ന കെട്ടുകാളയ്ക്ക് തീപിടിച്ചു. 110 കെ.വി. ലൈനില്‍ തട്ടിയാണ് കത്തിയത്. കാവനാട് വട്ടക്കായലില്‍ വച്ചാണ് സംഭവം.

കെട്ടുത്സവത്തിനായി ക്ഷേത്രത്തില്‍ എത്തിച്ച കെട്ടുകാളയെ കായലിലൂടെ ചങ്ങാടത്തില്‍ കൊണ്ടുവരുന്നതിനിടെയാണ് അപകടം ഉണ്ടായത്. ക്ഷേത്രത്തിലെ വടക്കേക്കരയുടെ കാളയെ ഓച്ചിറയില്‍ നിന്നാണ് എത്തിച്ചത്. അപകടത്തില്‍ കാളയുടെ ഉടല്‍ ഭാഗം പൂര്‍ണമായും കത്തിപ്പോയി.

നാട്ടുകാര്‍ ഏറെ പ്രയാസപ്പെട്ടാണ് തീ നിയന്ത്രണ വിധേയമാക്കാന്‍ ശ്രമിച്ചു. തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്.

Previous Post Next Post