ഗാന്ധിനഗർ : വയോധികയെ മർദ്ദിച്ച് സ്വർണ്ണമാല കവർച്ച ചെയ്ത യുവാവിനെ ഞൊടിയിടയിൽ പിടികൂടി ഗാന്ധിനഗർ പോലീസ്. ഗാന്ധിനഗർ ആറാട്ടുകടവ് ഭാഗത്ത് മറ്റത്തിൽ വീട്ടിൽ ഗോവിന്ദ് ദാസ് (19) എന്നയാളെയാണ് ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ഇന്ന് വൈകിട്ട് 3:30 മണിയോടുകൂടി ഗാന്ധിനഗർ ഭാഗത്തെ ഫെഡറൽ ബാങ്കിന്റെ പുറകുവശത്തെ റോഡിലൂടെ വരികയായിരുന്ന70 വയസ്സ് പ്രായമുള്ള വയോധികയെ മർദ്ദിച്ച് കഴുത്തിൽ ഉണ്ടായിരുന്ന രണ്ടു പവനോളം തൂക്കം വരുന്ന സ്വർണ്ണമാല കവർച്ച ചെയ്ത് കടന്നുകളയുകയായിരുന്നു. വിവരമറിഞ്ഞ് ഗാന്ധിനഗർ പോലീസ് എസ്.എച്ച്. ഓ ടി.ശ്രീജിത്തിന്റെ നേതൃത്വത്തിൽ പല സംഘങ്ങളായി തിരിഞ്ഞ് നടത്തിയ ശക്തമായ തിരച്ചിലിൽ ആർപ്പൂക്കര ആറാട്ട് കടവ് ഭാഗത്ത് വച്ച് ഇയാളെ പിടികൂടുകയായിരുന്നു. എസ്.എച്ച്.ഓ ടി.ശ്രീജിത്ത്, എസ്.ഐ അനുരാജ്, സി.പി.ഓ മാരായ രഞ്ജിത്ത്, അനൂപ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
വയോധികയെ മർദ്ദിച്ച് സ്വർണ്ണമാല കവർച്ച ചെയ്തയാളെ ഞൊടിയിടയിൽ പിടികൂടി ഗാന്ധിനഗർ പോലീസ്
Malayala Shabdam News
0