കോട്ടയം : പുതുപ്പള്ളിയിൽ എ ടി എം കൗണ്ടറും കാറുകളും അടിച്ച് തകർത്തു.
ആക്രമണത്തിനിടെ ഒരാൾക്ക് കഴുത്തിന് വെട്ടേറ്റു.
വെട്ടേറ്റയാൾ കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ ചികിത്സയിൽ.
ഇന്ന് വൈകിട്ട് എട്ടുമണിയോടെ ആയിരുന്നു സംഭവം. രണ്ട് അക്രമി സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു,ഇതിനിടെ ഇൻഡസൻ്റ് ബാങ്കിൻ്റെ എടിഎം കൗണ്ടർ അക്രമി സംഘം തല്ലി തകർക്കുകയായിരുന്നു.
സംഭവം അറിഞ്ഞ് കോട്ടയം ഈസ്റ്റ് പൊലീസ് സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്. കൈത്തെപ്പാലം ബാറിൽ മദ്യപിച്ച ശേഷം പുറത്തിറങ്ങിയ ആക്രമിസംഘം ഏറ്റുമുട്ടുകയായിരുന്നു എന്നാണ് വിവരം.