മലപ്പുറം കോട്ടക്കലില്‍ വിവാഹ വാഗ്ദാനം നല്‍കി പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതികള്‍ പിടിയില്‍.
മലപ്പുറം മുണ്ടുപ്പറമ്ബ് സ്വദേശിയായ മുബഷീർ, തൃശൂർ സ്വദേശിയായ അമല്‍ അഹമ്മദ്‌എന്നിവരാണ് പൊലീസിന്‍റെ പിടിയിലായത്. രണ്ടു വർഷത്തോളം ഇൻസ്റ്റഗ്രാം വഴി ചാറ്റ് ചെയ്താണ് അമല്‍ അഹമ്മദ് പെണ്‍കുട്ടിയുമായി സൌഹൃദം സ്ഥാപിച്ചത്.പിന്നീട് വിവാഹ വാഗ്ദാനം നല്‍കിയ പ്രതി പെണ്‍കുട്ടിയുടെ നഗ്നവീഡിയോകള്‍ പലപ്പോഴായി പകർത്തുകയായിരുന്നു.
പിന്നീട് ഇത് സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി വീണ്ടും വീണ്ടും പീഡിപ്പിക്കുകയായിരുന്നു. പിന്നീട് അമല്‍ അഹമ്മദിന്‍റെ സുഹൃത്ത് മുബഷീറും പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. കോട്ടക്കലുള്ള സ്വകാര്യ ലോഡ്ജിലും പെണ്‍കുട്ടിയുടെ വീട്ടിലും വെച്ചാണ് ഇരുവരും പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ക്രൂരപീഡനത്തില്‍ പെണ്‍കുട്ടിയ്ക്ക് മാരകമായി മുറിവേറ്റു.