ചെെനീസ് അക്കാദമി ഓഫ് സയൻസാണ് (സിഎഎസ്) ഈ പരീക്ഷണം നടത്തിയത്. മോളിക്യുലർ ബയോളജിസ്റ്റ് സി കുൻ ലിയുടെ നേതൃത്വത്തിലാണ് പരീക്ഷണം നടന്നത്. രണ്ട് പുരുഷ എലികളെ ഉപയോഗിച്ച് ഒരു എലിയെ ജനിപ്പിച്ചിരിക്കുകയാണ് ഗവേഷകർ. 2023ല്‍ ജപ്പാനില്‍ ഇതുപോലെ ഒരു പരീക്ഷണം നടത്തിയെങ്കിലും എലിയുടെ ആയുസ് പരിമിതമായിരുന്നു. എന്നാല്‍ ഇവിടെ ആരോഗ്യവാനായ ഒരു എലിയാണ് ജനിച്ചിരിക്കുന്നത്.
മുൻപ് പുരുഷ സ്റ്റെം സെല്ലുകളില്‍ നിന്ന് എഗ്സ് സൃഷ്ടിക്കാൻ ശ്രമിച്ചിട്ടുണ്ടെങ്കിലും പരാജയപ്പെട്ടിരുന്നു. ജനിതക എൻജിനീയറിംഗ് പ്രക്രിയകളിലൂടെയാണ് എലികളുടെ ജനനം സാദ്ധ്യമാക്കിയത്. മുൻപുള്ള പരീക്ഷണങ്ങളെ താരതമ്യം ചെയ്യുമ്ബോള്‍ ജനിച്ച എലികള്‍ക്ക് മെച്ചപ്പെട്ട ആരോഗ്യം ഉണ്ടെന്നും പ്രത്യക്ഷമായ ആരോഗ്യപ്രശ്നങ്ങളൊന്നും കാണിക്കുന്നില്ലെന്നും ഗവേഷകർ പറയുന്നു.
എന്നാല്‍ ഈ പരീക്ഷണത്തില്‍ നിർമിച്ച 90 ശതമാനം ഭ്രൂണങ്ങളും പ്രായോഗികമല്ലെന്ന് പഠനം പറയുന്നു. അതിനാല്‍ മനുഷ്യനില്‍ പരീക്ഷിക്കുന്നതിന് മുൻപ് വിജയനിരക്കില്‍ കാര്യമായ പുരോഗതി ആവശ്യമാണ്. 2004ല്‍ ജപ്പാനില്‍ രണ്ട് പെണ്‍ എലികളെ ഉപയോഗിച്ച് ഇത്തരത്തില്‍ പരീക്ഷണം ചെയ്തിട്ടുണ്ട്. എന്നാല്‍ അതും വിജയം കണ്ടിരുന്നില്ല.