സംസ്ഥാനത്ത് സർവീസ് നടത്തുന്ന ആംബുലൻസുകൾക്ക് വാടക നിശ്ചയിച്ച് സർക്കാർ ഉത്തരവിറക്കി ഓരോ ആംബുലൻസിനെയും ലഭ്യമായ സൗകര്യങ്ങളുടെ അടിസ്ഥാനത്തിൽ തരംതിരിച്ച് വാടകയും വെയിറ്റിംഗ് ചാർജും നിശ്ചയിച്ചത്.


തിരുവനന്തപുരം: സംസ്ഥാനത്ത് സർവീസ് നടത്തുന്ന ആംബുലൻസുകൾക്ക് വാടക നിശ്ചയിച്ച് സർക്കാർ ഉത്തരവിറക്കി ഓരോ ആംബുലൻസിനെയും ലഭ്യമായ സൗകര്യങ്ങളുടെ അടിസ്ഥാനത്തിൽ തരംതിരിച്ച് *𝟔𝟎𝟎* മുതൽ *𝟐𝟓𝟎𝟎* രൂപ വരെയാണ് വാടകയും വെയിറ്റിംഗ് ചാർജും  നിശ്ചയിച്ചത്.

നോൺ *𝐀/𝐂 𝐎𝐦𝐧𝐢* ആംബുലൻസുകൾക്ക് 𝟔𝟎𝟎 രൂപയാണ്. ആദ്യ 𝟐𝟎 കിലോമീറ്റർ ഉള്ള മിനിമം വാടക. പിന്നീടുള്ള ഓരോ കിലോമീറ്റർ 𝟐𝟎 രൂപ അധികം നൽകണം ഓരോ മണിക്കൂറിനും 𝟏𝟓𝟎 രൂപയാണ് വെയ്റ്റിംഗ് ചാർജ്.
*𝐀𝐂* യുള്ള *𝐎𝐦𝐧𝐢* ആംബുലൻസുകൾക്ക് 𝟖𝟎𝟎 രൂപയാണ് ആദ്യ 𝟐𝟎 കിലോമീറ്റർ വരെ അടിസ്ഥാന വാടക.
പിന്നീട് കിലോമീറ്ററിന് 𝟐𝟓രൂപ നിരക്കിൽ നൽകണം. 
ഓക്സിജൻ സപ്പോർട്ടിന് 𝟐𝟎𝟎 രൂപയും വെയ്റ്റിംഗ് ചാർജ് മണിക്കൂറിന് 𝟏𝟓𝟎 രൂപയും നിശ്ചയിച്ചു.

*𝐍𝐨𝐧 𝐀/𝐜* ട്രാവലർ ആംബുലൻസിന് 𝟏𝟎𝟎𝟎 രൂപയാണ് ആദ്യ  കിലോമീറ്റർ വാടക.

*𝐀𝐂* യുള്ള ട്രാവലർ ആംബുലൻസിന് 𝟏𝟓𝟎𝟎 രൂപയാണ് 𝟐𝟎 കിലോമീറ്റർ വരെയുള്ള മിനിമം വാടക. പിന്നീടുള്ള ഓരോ കിലോമീറ്ററിനും 𝟒𝟎 രൂപ വീതം നൽകണം.𝟐𝟎𝟎 രൂപയാണ് ഓരോ മണിക്കൂറിനും നൽകേണ്ട വെയ്റ്റിംഗ് ചാർജ്.

*𝐈𝐂𝐔* സൗകര്യവും പരിശീലനം ലഭിച്ച ടെക്നീഷ്യൻസ് ഉള്ള *𝐃. 𝐋𝐞𝐯𝐞𝐥* ആംബുലൻസുകൾക്ക് 𝟐𝟓𝟎𝟎 രൂപയാണ് ആദ്യ 𝟐𝟎 കിലോമീറ്റർ വരെ അടിസ്ഥാന വാടക.
പിന്നീട് ഓരോ കിലോമീറ്റർ 𝟓𝟎 രൂപ വീതം നൽകണം 𝟑𝟓𝟎 രൂപയാണ് ഈ ആംബുലൻസിന് മണിക്കൂർ അടിസ്ഥാനത്തിലുള്ള വെയ്റ്റിംഗ് ചാർജ്. 

ക്യാൻസർ രോഗികളെയും 𝟏𝟐 വയസ്സിൽ* താഴെ പ്രായമായ പ്രായമുള്ള കുട്ടികളെയും കൊണ്ടുപോകുമ്പോൾ
കിലോമീറ്റർ 𝟐 രൂപ വരെ ഇളവ് അനുവദിക്കണം.

*𝐁𝐏𝐋* വിഭാഗക്കാരായ രോഗികളുമായി പോകുമ്പോൾ *ഡി ലെവൽ - ഐസിയു* ആംബുലൻസുകളുടെ വാടക നിരക്കിൽ 𝟐𝟎% തുക കുറച്ച് മാത്രമേ ഈടാക്കാവൂ എന്നും ഉത്തരവിൽ പറയുന്നു സംസ്ഥാന ട്രാൻസ്പോർട്ട് അതൊറിറ്റിക്ക് ഉത്തരം നടപ്പാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതുപ്രകാരം പുതിയ വാടക നിരക്ക് ആംബുലൻസുകളിൽ പ്രദർശിപ്പിക്കും

Previous Post Next Post