ഗോപൻ സാമിയുടെ ആത്മാവ് ശരീരത്തില്‍ കയറിയെന്ന വാദവുമായി യുവാവ്. ചെമ്ബരത്തിവിള സ്വദേശി അനീഷാണ് പരാക്രമം കാണിച്ചത്.
ആക്രമത്തിനിടയില്‍ ഇയാള്‍ മൂന്നു യുവാക്കളെ മർദ്ദിക്കുകയും ബൈക്കുകള്‍ അടിച്ചുതകർക്കുകയും ചെയ്തു. നെയ്യാറ്റിൻകര പൊലീസ് യുവാവിനെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. ആശുപത്രിയിലും അക്രമാസക്തനായി പെരുമാറിയ യുവാവിനെ തിരുവനന്തപുരം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു.