വസ്തുതയുടെ അടിസ്ഥാനത്തിലുള്ളതാണ് തരൂരിന്റെ ലേഖനം. ദൈവത്തിന്റെ സ്വന്ത് നാട് ബിസിനസ് കാര്യങ്ങളില്‍ ചെകുത്താന്റെ കളിസ്ഥലമാണെന്ന് പറയാറുണ്ട്. അതില്‍ വലിയ മാറ്റം വന്നത് ആഘോഷിക്കേണ്ടതാണെന്നാണ് തരൂര്‍ ലേഖനത്തില്‍ പറഞ്ഞത്. കേരളത്തില്‍ ഒന്നും നടക്കുന്നില്ലെന്ന പ്രതിപക്ഷ നേതാവിന്റെയും മഴവില്‍ സഖ്യത്തിന്റെയും എല്ലാധാരണകളെയും മാറ്റി പുതിയ കേരളത്തിന്റെ വളര്‍ച്ചയെ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുകയാണ് തരൂര്‍ ചെയ്തത്. അത് വസ്തുതാപരമാണ്. അത് ചുണ്ടിക്കാണിച്ച തരൂറിനെ അഭിനന്ദിക്കുന്നു. യുഡിഎഫ് ഉള്‍പ്പെടെ നടത്തുന്ന കള്ളപ്രചാരണത്തിനുള്ള കൃത്യമായ ബദലാണ് അത്. അത് സ്വാഭാവികമായും യുഡിഎഫിന്കത്ത് പ്രശ്നമുണ്ടാകാകും' - എംവി ഗോവിന്ദന് പറഞ്ഞു
കേരളത്തിലെ ഏത് ക്യാംപസില്‍ പ്രശ്നമുണ്ടായാലും അത് എസ്എഫ്ഐക്കെതിരെ ഉന്നയിക്കുകയാണ് ചില മാധ്യമങ്ങളുടെയും മറ്റും രീതി. അതുതന്നെയാണ് കോട്ടയം നഴ്സിങ്ങ് കോളജിലും എസ്എഫ്ഐയുടെ പേര് പറയുന്നതെന്നും ഗോവിന്ദന് പറഞ്ഞു. ആ സംഭവത്തില്‍ എസ്എഫ്ഐക്ക് ഒരു ബന്ധവും ഇല്ല. പൂക്കോട് വെറ്ററിനറി കോളജിലെ സിദ്ധാര്‍ഥന്റെ ആത്മഹത്യയില്‍ എന്തെല്ലാമായിരുന്നു മാധ്യമങ്ങള്‍ പറഞ്ഞത്. അടിച്ചുകൊന്ന് കെട്ടിത്തൂക്കിയതാണെന്നുവരെ പ്രചരിപ്പിച്ചു.
ആളുകള്‍ എന്തും കാണുമെന്ന് കരുതി തോന്നിയത് പറയുന്നതാണ് നില. അന്നേ പറഞ്ഞതാണ് ആത്മഹത്യയാണെന്ന്. സിബിഐ അന്വേഷണത്തില്‍ എസ്എഫ്ഐക്കാര്‍ എന്ന് എവിടെയും പറയുന്നില്ല. അന്വേഷണത്തില്‍ ആത്മഹത്യയാണെന്ന് കൃത്യമായി പറയുകയും ചെയ്തു. സംഭവത്തില്‍ മാധ്യമങ്ങള്‍ അന്നേ മാപ്പുപറയേണ്ടതായിരുന്നെന്നും എംവി ഗോവിന്ദന് പറഞ്ഞു. ഇതിന്റെ മറ്റൊരു പതിപ്പായിരുന്നു വാളയാര്‍ അമ്മ. രാഷ്ട്രീയമായി ഉപയോഗിക്കാന്‍ വേണ്ടി ധര്‍മടത്ത് പിണറായിക്കെതിരെ സ്ഥാനാര്‍ഥിയാക്കി. കേസില്‍ സിബിഐ അന്വേഷണം നടത്തിയപ്പോള്‍ രക്ഷിതാക്കളാണ് പ്രതിസ്ഥാനത്ത് എത്തിയതെന്നും തരൂര്‍ പറഞ്ഞു.
ടിപി ശ്രീനിവാസനെ തല്ലിയത് മഹാപരാധമായി കാണുന്നില്ലെന്ന എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ആര്‍ഷോയുടെ നിലപാട് ഗോവിന്ദന് തള്ളി. ആരെയും തല്ലരുതെന്നാണ് സിപിഎം നിലപാടെന്നും ഗോവിന്ദന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.