തിരുവനന്തപുരത്ത് ഗുണ്ടകള്‍ തട്ടിക്കൊണ്ടു പോയ വിദ്യാര്‍ഥിയെ കണ്ടെത്തി; രണ്ട് പേര്‍ പിടിയില്‍

തിരുവനന്തപുരത്ത് ഗുണ്ടകള്‍ തട്ടിക്കൊണ്ടു പോയ വിദ്യാര്‍ഥിയെ കണ്ടെത്തി. റബര്‍ തോട്ടത്തില്‍ കുട്ടിയെ തടഞ്ഞുവച്ച നാലംഗ സംഘത്തിലെ രണ്ട് പേര്‍ പിടിയിലായി.
കാറിലെത്തിയ നാലംഗ സംഘം വിദ്യാര്‍ഥിയെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി ബലമായി കാറില്‍ കയറ്റി കൊണ്ടു പോവുകയായിരുന്നു.
രാത്രി 7:45 ഓടുകൂടിയാണ് സംഭവം. കുടുംബത്തിന്റെ പരാതിയില്‍ കേസെടുത്ത പൊലീസ് മണിക്കൂറുകള്‍ക്കകം കുട്ടിയെ കണ്ടെത്തി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.
Previous Post Next Post