കോട്ടയം ജില്ലയിലെ വിവിധ ഒഴിവുകളും അറിയിപ്പുകളും

വോക് ഇൻ ഇന്റർവ്യൂ


കോട്ടയം: അസാപ് കേരളയുടെ പാമ്പാടി കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ ഗ്രാജുവേറ്റ് ഇന്റേൺ തസ്തികയിലേക്ക്  വോക് ഇൻ ഇന്റർവ്യൂ സംഘടിപ്പിക്കുന്നു. അഭിമുഖത്തിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ള 30 വയസിന് താഴെയുള്ള ബിരുദധാരികളായ (എം.ബി.എയ്ക്കു മുൻഗണന) ഉദ്യോഗാർത്ഥികൾ മാർച്ച് അഞ്ചിന് രാവിലെ പത്തുമണിയ്ക്ക് പാമ്പാടി കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ എത്തണം. വിശദ വിവരങ്ങൾക്ക് ഫോൺ: 9495999731, 8330092230.



ക്വട്ടേഷൻ ക്ഷണിച്ചു


കോട്ടയം:  ജില്ലാ ആയുർവേദ ആശുപത്രിയുടെ മുൻ  വശത്തെ കമാനത്തിൽ പേര് എഴുതുന്നതിനുള്ള ക്വട്ടേഷൻ ക്ഷണിച്ചു. 2025 മാർച്ച്  നാലു രാവിലെ 10 മണി വരെ ക്വട്ടേഷനുകൾ സമർപ്പിക്കാം. അന്നേ ദിവസം ഉച്ചകഴിഞ്ഞ് രണ്ടിന് തുറക്കും. വിശദവിവരത്തിന് ഫോൺ: 0481-2951398.




സൈക്ക്യാട്രിക് സോഷ്യൽ വർക്കർ നിയമനം


കോട്ടയം: തൃശൂർ ജില്ലയിലെ സർക്കാർ സ്ഥാപനത്തിൽ സൈക്ക്യാട്രിക് സോഷ്യൽ വർക്കർ തസ്തികയിൽ താൽക്കാലിക നിയമനം. മെഡിക്കൽ സൈക്ക്യാട്രിയിൽ എം.ഫിൽ  ബിരുദമുള്ള 18-41 പ്രായമുള്ള (ഇളവുകൾ അനുവദനീയം) ഉദ്യോഗാർഥികൾ ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ അസൽ പകർപ്പുകൾ സഹിതം 2025 മാർച്ച് ആറിന് മുൻപായി ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരാകണം. വിശദവിവരത്തിന് ഫോൺ: 0484 2312944



ഹയർ സെക്കൻഡറി അധ്യാപക നിയമനം


കോട്ടയം: ജ്യോഗ്രഫി, ഗാന്ധിയൻ സ്റ്റഡീസ്, ബോട്ടണി, സുവോളജി എന്നീ വിഷയങ്ങളിൽ ഹയർസെക്കൻഡറി അധ്യാപക നിയമനത്തിന് യോഗ്യരായ 50 വയസിന് താഴെയുള്ള കാഴ്ചപരിമിതർ, കേൾവിപരിമിതർ, ലോക്കോമോട്ടോർ , സെറിബ്രൽ പൾസി, മസ്‌കുലർ ഡിസ്‌ട്രോഫി, ലെപ്രസി ക്യുവേർഡ്, ആസിഡ് അറ്റാക്ക് വിക്ടിം, ഓട്ടിസം, ഇന്റലക്വൽ ഡിസബിലിറ്റി, സ്‌പെസഫിക് ലേണിംഗ് ഡിസബിലിറ്റി, മെന്റിൽ ഇൽനെസ്, മൾട്ടിപ്പിൽ ഡിസബിലിറ്റി എന്നീ ഭിന്നശേഷി വിഭാഗങ്ങളിൽപെടുന്ന ഉദ്യോഗാർത്ഥികൾ ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ്  എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലോ പ്രാദേശിക എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലോ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ കാർഡും എല്ലാ അസൽ സർട്ടിഫിക്കറ്റുകളും യു.ഡി.ഐ.ഡി. കാർഡും സഹിതം മാർച്ച് 12 നു മുൻപായി നേരിട്ട് ഹാജരാകണമെന്ന് എറണാകുളം ഡിവിഷണൽ എംപ്ലോയ്‌മെന്റ് ഓഫീസർ അറിയിച്ചു. വിശദവിവരത്തിന് ഫോൺ: 0484 2312944.


ഫാർമസിസ്റ്റ് നിയമനം


കോട്ടയം: സപ്ലൈകോയുടെ കോട്ടയം, ഏറ്റുമാനൂർ എന്നിവിടങ്ങളിലെ  മെഡിക്കൽ സ്‌റ്റോറിലേക്ക് രണ്ടു വർഷം പ്രവൃത്തി പരിചയമുള്ള (സർക്കാർ / സ്വകാര്യമേഖല)  ബിഫാം /ഡിഫാം യോഗ്യതയുള്ള ഫാർമസിസ്റ്റുമാരെ തെരഞ്ഞെടുക്കുന്നു. കരാർ അടിസ്ഥാനത്തിലാണ് നിയമനം. താൽപര്യമുള്ളവർ മാർച്ച് പത്തിന് പതിനൊന്നു മണിക്കും മൂന്നുമണിക്കിമിടയിൽ അസൽസർട്ടിഫിക്കറ്ററുകളും, തിരിച്ചറിയൽ രേഖകളുമായി കോട്ടയം തിരുനക്കരയിലുള്ള സപ്ലൈകോ മേഖലാ മെഡിസിൻ ഡിപ്പോയിൽ എത്തണം. വിശദവിവരത്തിന് ഫോൺ :9446569997.



വികസിത് ഭാരത് യൂത്ത് പാർലമെന്റ്; രജിസ്‌ട്രേഷൻ ആരംഭിച്ചു


കോട്ടയം: കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയം സംഘടിപ്പിക്കുന്ന വികസിത് ഭാരത് യൂത്ത് പാർലമെന്റ് മത്സരങ്ങളുടെ രജിസ്‌ട്രേഷൻ ആരംഭിച്ചു.  18-25 പ്രായപരിധിയിലുള്ളവർക്കു പങ്കെടുക്കാം. 'വികസിത ഭാരതം എന്നതുകൊണ്ട് എന്താണ് അർത്ഥമാക്കുന്നത്' എന്ന വിഷയത്തിൽ ഒരു മിനിറ്റ് ദൈർഘ്യമുള്ള പ്രസംഗ വീഡിയോ മൈ ഭാരത് പോർട്ടലിൽ അപ്ലോഡ് ചെയ്താണ് രജിസ്റ്റർ ചെയ്യേണ്ടത്. മാർച്ച് ഒൻപത് വരെയാണ് വീഡിയോ അപ്ലോഡ് ചെയ്യാനുള്ള സമയം.

സംസ്ഥാനത്തു നാല് സ്ഥലങ്ങളിൽ വെച്ചാണ് ജില്ലാതല മത്സരങ്ങൾ സംഘടിപ്പിക്കുക. മാർച്ച് 17നകം ജില്ലാ മത്സരങ്ങളും 20നകം സംസ്ഥാനമത്സരങ്ങളും സംഘടിപ്പിക്കും. സംസ്ഥാന മത്സരത്തിൽ വിജയികളാകുന്ന മൂന്ന് പേർക്കാണ് പാർലമെന്റ് മന്ദിരത്തിൽ വെച്ചു സംഘടിപ്പിക്കുന്ന ദേശീയതല മത്സരത്തിൽ പങ്കെടുക്കാനുള്ള അവസരം. -https://mybharat.gov.in/mega events/viksit-bharat-youth-parliament എന്ന പോർട്ടൽ മുഖേനയാണ് വികസിത് ഭാരത് യൂത്ത് പാർലമെന്റിൽ രജിസ്റ്റർ ചെയ്യേണ്ടത്. വിശദ  വിവരങ്ങൾക്ക് അതത് നെഹ്‌റു യുവ കേന്ദ്ര ജില്ലാ യൂത്ത് ഓഫീസർമാരുമായി ബന്ധപ്പെടാവുന്നതാണ്. ഫോൺ: 9447966988.




അപേക്ഷ ക്ഷണിച്ചു


കോട്ടയം: ജില്ലയിലെ വിവിധ നാഷണൽ ആയുഷ് മിഷൻ സ്ഥാപനങ്ങളിലേക്ക് മൾട്ടി പർപസ് വർക്കർ(കാരുണ്യ പ്രോജക്ട്, മസ്‌കുലോസ്‌കലെറ്റൽ പ്രോജക്ട്, ഫിസിയോതെറാപ്പി യൂണിറ്റ്) ഒഴിവുകളിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. മാർച്ച് പത്ത് വൈകിട്ട് അഞ്ച് മണി വരെ അപേക്ഷകൾ സ്വീകരിക്കും. വിശദ വിവരത്തിന് ഫോൺ: 0481-2991918

Previous Post Next Post