ചൂട് കനത്തതോടെ സംസ്ഥാനത്ത് എ.സി വില്പന കുതിക്കുന്നു. മുന്‍ വര്‍ഷങ്ങളിലെ ചൂട് ഓര്‍മയിലുള്ളതിനാല്‍ പണച്ചെലവ് നോക്കാതെ എ.സി വാങ്ങുന്നവരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്.
മുമ്ബ് നഗരങ്ങളിലായിരുന്നു എ.സിക്ക് ആവശ്യക്കാരേറെ. എന്നാലിപ്പോള്‍ ഗ്രാമങ്ങളില്‍ പോലും വില്പന വന്‍തോതില്‍ ഉയര്‍ന്നു.
ഇ.എം.ഐ സൗകര്യം ലഭിക്കുമെന്നതിനാല്‍ സാമ്ബത്തികശേഷി കുറഞ്ഞവരും എ.സി വാങ്ങാന്‍ കൂടുതല്‍ താല്പര്യം കാണിക്കുന്നു. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ പിന്നിട്ടതോടെ എ.സികള്‍ക്ക് ക്ഷാമം ഉണ്ടായിരുന്നു. ഇത്തവണയും വില്പന ഉയരുമെന്നാണ് വ്യാപാരികള്‍ പറയുന്നത്.
ഒന്ന്, ഒന്നര ടണ്‍ എ.സികള്‍ക്കാണ് കൂടുതല്‍ ഡിമാന്‍ഡ്. കേരളത്തില്‍ വില്‍ക്കുന്ന എ.സികളില്‍ കൂടുതലും ഒരു ടണ്ണിന്റേതാണ്. മൊത്തം വില്പനയുടെ 65 ശതമാനത്തിലധികം ഈ വിഭാഗത്തിലാണ്. കഴിഞ്ഞ വര്‍ഷം അഞ്ചുലക്ഷം യൂണിറ്റിലധികം കേരളത്തില്‍ വിറ്റഴിഞ്ഞിരുന്നു. ഇത്തവണ ഈ റെക്കോഡും മറികടക്കുമെന്നാണ് പ്രാഥമിക സൂചന.
രാജ്യത്തെ മൊത്തം വില്പനയുടെ ഏഴ് ശതമാനം കേരളത്തിലാണ്. നിലവില്‍ 30,000 കോടിക്ക് മുകളിലാണ് രാജ്യത്തെ എസി വിപണി.
കേരളത്തിലെ പ്രമുഖ ഡിജിറ്റൽ ഷോപ്പായ ഓക്സിജനിൽ എസികൾക്ക് വമ്പിച്ച വിലക്കുറവാണ് പ്രഖ്യാപിച്ചിരിക്കുന്നത്.