മാർപാപ്പയുടെ ആരോഗ്യനിലയിൽ നേരിയ പുരോ​ഗതി

വ​ത്തി​ക്കാ​ൻ സി​റ്റി: ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യു​ടെ ആ​രോ​ഗ്യ​നി​ല​യി​ൽ നേ​രി​യ പു​രോ​ഗ​തി​യെ​ന്ന് വ​ത്തി​ക്കാ​ൻ. ഇന്നലെ നടത്തിയ രക്തപരിശോധനയിലാണ് മാർപാപ്പയുടെ നിലയിൽ പുരോ​ഗതിയുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചത്. നിലവിൽ അദ്ദേഹത്തിന്റെ പനി മാറിയെന്നും കുറച്ചു ദിവസങ്ങൾ കൂടി ആശുപത്രിയിൽ കഴിയേണ്ടി വരുമെന്നും വത്തിക്കാൻ അറിയിച്ചു.

ന്യുമോണിയ ബാധിച്ചതിനെ തുടർന്ന് ചികിത്സയിലാണ് മാർപാപ്പ. മാർപാപ്പയെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിട്ടില്ലെന്നും അദ്ദേഹത്തിന് സ്വയം ശ്വസിക്കാനാകുന്നുണ്ടെന്നും വത്തിക്കാൻ വ്യക്തമാക്കി. ജെ​മെ​ല്ലി പോ​ളി​ക്ലി​നി​ക് ആ​ശു​പ​ത്രി​യി​ലാണ് മാർപാപ്പയെ പ്രവേശിപ്പിച്ചിരിക്കുന്നത്.

ക​ഴി​ഞ്ഞ 14ന് ​ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച ഫ്രാ​ന്‍​സി​സ് മാ​ർ​പാ​പ്പ​യു​ടെ ചി​കി​ത്സ ഏ​ഴു ദി​വ​സം പി​ന്നി​ട്ടി​രി​ക്കു​ക​യാ​ണ്. അ​തി​നി​ടെ മാ​ർ​പാ​പ്പ​യു​ടെ രോ​ഗ​മു​ക്തി​ക്കാ​യി ലോ​ക​മെ​മ്പാടു​മു​ള്ള രൂ​പ​ത​ക​ളു​ടെ ആ​ഹ്വാ​ന​പ്ര​കാ​രം പ്രാ​ർ​ഥ​ന​ക​ൾ തു​ട​രു​ക​യാ​ണ്. റോം ​അ​തി​രൂ​പ​ത​യി​ലെ എ​ല്ലാ ഇ​ട​വ​ക​ക​ളി​ലും ഇ​ന്ന​ലെ വൈ​കു​ന്നേ​രം ഒരു മ​ണി​ക്കൂ​ർ നി​ശ​ബ്‌​ദ ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന ന​ട​ത്തി.

Previous Post Next Post