ഡല്‍ഹിയില്‍ സംപൂജ്യരായി കോണ്‍ഗ്രസ്.


നിയമസഭയിലേക്ക് വോട്ടെണ്ണല്‍ പുരോഗമിക്കുന്ന ഡല്‍ഹിയില്‍ സംപൂജ്യരായി കോണ്‍ഗ്രസ്. ബാദിലിയില്‍ മാത്രമായിരുന്നു കോണ്‍ഗ്രസ് ലീഡ് ചെയ്തിരുന്നത്.

കോണ്‍ഗ്രസിന്‍റെ ദേവേന്ദർ യാദവായിരുന്നു ബാദിലിയില്‍ ജനവിധി തേടിയത്.

ആംആദ്മിയുടെ അജീഷ് യാദവും ബിജെപിയുടെ ആഹിർ ദീപക് ചൗധരിയുമാണ് ദേവേന്ദർ യാദവിനെതിരെ ജനവിധി തേടുന്ന പ്രമുഖർ. 12 സ്ഥാനാർഥികളാണ് ബാദിലിയില്‍ ജനവിധി തേടുന്നത്.

ഒരു ഘട്ടത്തില്‍ മൂന്ന് സീറ്റുകളില്‍ വരെ ലീഡ് ഉയർത്താൻ കോണ്‍ഗ്രസിനായിരുന്നു.

Previous Post Next Post