കുട്ടികളെ പാര്‍ട്ടിയില്‍ എടുക്കില്ല'; 18 വയസില്‍ താഴെയുള്ളവര്‍ക്ക് അംഗത്വം നല്‍കില്ലെന്ന് ടിവികെ.


കുട്ടികളെ പാര്‍ട്ടിയില്‍ എടുക്കില്ലെന്ന് തമിഴക വെട്രി കഴകം (ടിവികെ). 18 വയസ്സില്‍ താഴെയുള്ളവര്‍ക്ക് പാര്‍ട്ടി അംഗത്വം നല്‍കില്ല.

കുട്ടികളുടെ ക്ഷേമത്തിനും സുരക്ഷയ്ക്കുമയാണ് വിഭാഗം രൂപീകരിച്ചതെന്നും ടിവികെ വ്യക്തമാക്കി.

28 പോഷകസംഘടനകളുടെ കൂട്ടത്തിലാണ് ടിവികെയുടെ കുട്ടികളുടെ വിംഗ് എന്ന പേരുണ്ടായിരുന്നത്. കുട്ടികളെ ഏത് രീതിയിലാണ് ടി വി കെയുടെ പ്രവര്‍ത്തനത്തില്‍ സഹകരിപ്പിക്കുക എന്നതില്‍ വ്യക്തത ഇല്ലായിരുന്നു.

അതേസമയം ഐ ടി, കാലാവസ്ഥാ പഠനം, ഫാക്‌ട് ചെക് എന്നിങ്ങനെ വിവിധ വിഭാഗങ്ങളും ടി വി കെ രൂപീകരിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍, ഭിന്നശേഷിക്കാര്‍, വിരമിച്ച സര്‍ക്കാര്‍ ജീവനക്കാര്‍, പ്രവാസികള്‍ എന്നിവര്‍ക്കായും പ്രത്യേകം വിഭാഗങ്ങളുണ്ടാകും.

Previous Post Next Post