ഇടുക്കിയിലെ ഹൈറേഞ്ചിലുള്ള ആശുപത്രിയിലാണ് പതിനാലുകാരി ആണ്‍ കുഞ്ഞിന് ജന്മം നല്‍കിയത്. പതിനാലുകാരനായ ബന്ധുവില്‍ നിന്നാണ് ഗര്‍ഭിണിയായതെന്ന് പെണ്‍കുട്ടി പറഞ്ഞു. ആണ്‍കുട്ടി എട്ടാം ക്ലാസിലാണ് പഠിക്കുന്നത്.
വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. പരിശോധനയില്‍ ഗര്‍ഭിണിയാണെന്ന് മനസ്സിലായി തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ അച്ഛനും അമ്മയും കുറച്ചു നാളായി അകന്നു കഴിയുകയായിരുന്നു. അച്ഛനൊപ്പം താമസിച്ചിരുന്ന പെണ്‍കുട്ടി അവധിക്കാലത്ത് അമ്മയുടെ വീട്ടിലെത്തിയപ്പോഴാണ് സമീപത്ത് താമസിക്കുന്ന ബന്ധുവില്‍ നിന്നും ഗര്‍ഭം ധരിച്ചത്.
സംഭവത്തില്‍ ആണ്‍കുട്ടിക്കെതിരെ പൊലീസ് പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്ത് ജുവനൈല്‍ ഹോമിലേക്ക് മാറ്റാനാണ് തീരുമാനം. ആണ്‍സുഹൃത്തായ വിദ്യാര്‍ഥിക്ക് 14 വയസ്സാണ് പ്രായം. കഴിഞ്ഞദിവസം വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഗര്‍ഭിണിയാണെന്ന് തിരിച്ചറിഞ്ഞത്. ബന്ധുവായ പതിനാലുകാരനില്‍ നിന്നാണ് താന്‍ ഗര്‍ഭം ധരിച്ചതെന്നാണ് പെണ്‍കുട്ടി നല്‍കിയ മൊഴി.
ആണ്‍കുട്ടിക്കെതിരെ പോക്സോ വകുപ്പ് പ്രകാരം കേസ് എടുത്തതായി പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ ശേഷം ഇയാളെ ജുവനൈല്‍ ഹോമിലേക്ക് മാറ്റും.