തിരക്കും മത്സരവും നിറഞ്ഞ ആധുനികകാലത്ത്, മനുഷ്യന്റെ വര്‍ദ്ധിച്ചു വരുന്ന മാനസികപിരിമുറുക്കത്തിന്റെ പിരി അയയ്ക്കാന്‍ യോഗയ്ക്കുള്ള കഴിവ് അതുല്യമാണ്. ഒരു വ്യക്തിയുടെ ശാരീരികവും മാനസികവുമായ ആരോഗ്യം മെച്ചപ്പെടുത്തുവാന്‍ യോഗ സഹായിക്കും. രോഗ ലക്ഷണങ്ങളെ നിയന്ത്രിക്കുവാനും ആരോഗ്യകരമായ ജീവിതം കെട്ടിപ്പെടുക്കാനും യോഗ ശീലിക്കാം.
ആധുനിക കാലത്ത് നാം അനുഭവിക്കുന്ന ജീവിത ശൈലിരോഗങ്ങളും അവയോടനുബന്ധിച്ചുള്ള രോഗ ലക്ഷണങ്ങൾ ലഘൂകരിക്കുന്നതുമായ ചില യോഗാസനങ്ങൾ ഈ പംക്തിയിലൂടെ പരിചയപ്പെടാം.
സുഖാസനം
കാല്‍ നിവര്‍ത്തി ഇരിക്കുക. ഇടതുകാല്‍ പാദം വലത് ഉള്ളം തുടയോട് ചേര്‍ത്ത് വയ്ക്കുക. വലതുകാല്‍ ഇടതുകാല്‍ വണ്ണയ്ക്ക് മുമ്പിലായി വരത്തക്കവിധം വച്ച് നിവര്‍ന്നിരിക്കുക. തുടകള്‍ വിരിപ്പില്‍ പതിഞ്ഞിരിക്കണം.
ഗുണങ്ങള്‍
പ്രാണായാമം, ധാരണ, ധ്യാനം എന്നിവ പരിശീലിക്കാന്‍ സുഖപ്രദമായ ആസനമാണിത്. കൂടുതല്‍ സമയം ഇരിക്കുന്നത് ഏകാഗ്രത, മനോബലം ഇവ വര്‍ദ്ധിപ്പിച്ച് മാനസിക പിരിമുറക്കം കുറയ്ക്കുവാന്‍ സഹായിക്കുന്നു.