ഇതെന്തൊരു ചൂട്! രാജ്യത്തെ ഏറ്റവും ഉയര്‍ന്ന ചൂട് കണ്ണൂരില്‍, തൊട്ടുപിന്നാലെ കോട്ടയം.


ജനുവരി മാസത്തില്‍ കാര്യമായ മഴ ലഭിക്കാതായതോടെ കേരളം കൊടും ചൂടില്‍ വെന്തുരുകാൻ തുടങ്ങിയിരിക്കുകയാണ്.

വെള്ളിയാഴ്ച രാജ്യത്ത് ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തിയത് കേരളത്തിലാണ്. കണ്ണൂർ ജില്ലയിലാണ് വെള്ളിയാഴ്ച രാജ്യത്ത് ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തിയത്. തൊട്ടുപിന്നാലെ കോട്ടയവുമുണ്ട്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഔദ്യോഗിക റെക്കോർഡ് പ്രകാരം കണ്ണൂർ വിമാനത്താവളത്തില്‍ ( 36.6°c ) ആണ് രേഖപെടുത്തിയത്. കോട്ടയത്താകട്ടെ 36.5°c താപനിലയും രേഖപ്പെടുത്തി. നിലവിലെ സാഹചര്യത്തില്‍ കേരളത്തില്‍ വരും ദിവസങ്ങളിലും ചൂട് കുടുമെന്നാണ് സൂചന.


Previous Post Next Post