യോ​ഗ പഠിയ്ക്കാം: ഏകാ​ഗ്രത ലഭിക്കാൻ സിദ്ധാസനം പരിശീലിക്കാം

തിരക്കും മത്സരവും നിറഞ്ഞ ആധുനികകാലത്ത്, മനുഷ്യന്റെ വര്‍ദ്ധിച്ചു വരുന്ന മാനസികപിരിമുറുക്കത്തിന്റെ പിരി അയയ്ക്കാന്‍ യോഗയ്ക്കുള്ള കഴിവ് അതുല്യമാണ്. ഒരു വ്യക്തിയുടെ ശാരീരികവും മാനസികവുമായ ആരോഗ്യം മെച്ചപ്പെടുത്തുവാന്‍ യോഗ സഹായിക്കും. രോഗ ലക്ഷണങ്ങളെ നിയന്ത്രിക്കുവാനും ആരോഗ്യകരമായ ജീവിതം കെട്ടിപ്പെടുക്കാനും യോഗ ശീലിക്കാം. 

ആധുനിക കാലത്ത് നാം അനുഭവിക്കുന്ന ജീവിത ശൈലിരോ​ഗങ്ങളും അവയോടനുബന്ധിച്ചുള്ള രോ​ഗ ലക്ഷണങ്ങൾ ലഘൂകരിക്കുന്നതുമായ ചില യോ​ഗാസനങ്ങൾ ഈ പംക്തിയിലൂടെ പരിചയപ്പെടാം. 

സിദ്ധാസനം

കാല്‍ നിവര്‍ത്തി ഇരിക്കുക. ഇടതുകാല്‍ മടക്കി ഉപ്പൂറ്റി ജനനേന്ദ്രിയത്തിനും മലദ്വാരത്തിനുമിടയില്‍ വരത്തക്കവിധം വയ്ക്കുക. വലതുകാല്‍ മടക്കി ഉപ്പൂറ്റി ജനനേന്ദ്രിയത്തിന് മുകളിലായി വയ്ക്കുക. അതിനു ശേഷം ശരീരം നന്നായി നിവര്‍ത്തിയിരിക്കുക.

ഗുണങ്ങള്‍

ആസനത്തില്‍ ഏറ്റവും ശ്രേഷ്ഠമാണിത്. ബ്രഹ്‌മചര്യപാലനം, മനോനിയന്ത്രണം ഇവ സാധ്യമാകുന്നു. വളരെപ്പെട്ടെന്ന് ഏകാഗ്രത ലഭിക്കുന്നതിനും ഏറ്റവും ഫലപ്രദമായ ധ്യാനാവസ്ഥയില്‍ എത്തുന്നതിനും സഹായിക്കുന്നു.

Previous Post Next Post