നിലമ്ബൂർ എം എല്‍ എ പിവി അൻവർ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേർന്നു. ബംഗാളില്‍ വെച്ചാണ് പാർട്ടി അംഗത്വം സ്വീകരിച്ചത്.
ഇതോടെ ബംഗാളിന് പിന്നാലെ കേരളത്തിലും തൃണമൂല്‍ കോണ്‍ഗ്രസിന് എം എല്‍ എ ആയി. തൃണമൂല്‍ നേതാവും എംപിയുമായ അഭിഷേക് ബാനർജിയാണ് അൻവറിന് അംഗത്വം നല്‍കിയത്.
പാർട്ടിയില്‍ സംസ്ഥാന കോ-ഓർഡിനേറ്റർ സ്ഥാനമാണ് അൻവറിന് ലഭിച്ചിരിക്കുന്നതെന്നാണ് സൂചന. അന്‍വറിനെ സ്വാഗതം ചെയ്യുന്നുവെന്നും ജനക്ഷേമത്തിനായി ഒരുമിച്ച പ്രവര്‍ത്തിക്കാമെന്നും ടിഎംസി എക്‌സില്‍ കുറിച്ചു
ഇതോടെ അൻവറിന്റെ യുഡിഎഫ് പ്രവേശനവും തൃശങ്കുവിലായി. യുഡിഎഫ് പ്രവേശനത്തിനായി അൻവർ ലീഗിന്റെ പിന്തുണ തേടിയെങ്കിലും കോണ്‍ഗ്രസ് നേതാക്കള്‍ക്ക് അതൃപ്തിയുണ്ടായിരുന്നു.
കോണ്‍ഗ്രസ് നേതാക്കളെ കാണാൻ ലക്ഷ്യമിട്ട് അൻവർ തിരുവനന്തപുരത്തു കഴിഞ്ഞദിവസം എത്തിയെങ്കിലും ആരും അൻവറിനു സമയം നല്‍കിയിരുന്നില്ല.