ഇന്ന് വിവാഹം നടക്കാനിരിക്കെ വരൻ വാഹനാപകടത്തില്‍ ദാരുണ അന്ത്യം; മരിച്ചത് കോട്ടയം കടപ്ലാമറ്റം സ്വദേശി

യുവാവ് വിവാഹ തലേന്ന് വാഹനാപകടത്തില്‍ മരിച്ചു. കോട്ടയം കടപ്ലാമറ്റം സ്വദേശി ജിജോ ജിൻസണ്‍ ആണ് എം സി റോഡിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചത്.
ഇന്നലെ രാത്രി 10 നായിരുന്നു അപകടം. ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് ഗുരുതര പരിക്കേറ്റു. ഇലക്കാട് പള്ളിയില്‍ ഇന്ന് രാവിലെ ജിജോമോന്റെ വിവാഹം നടക്കാനിരിക്കെയാണ് ദാരുണ അന്ത്യം. 

ജിജോയുടെ സുഹൃത്ത് വയലാ സ്വദേശി അജിത്തിനെ പരിക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിവാഹ ഒരുക്കങ്ങളുമായി ബന്ധപ്പെട്ടു പോയി മടങ്ങി വരികയായിരുന്നു ജിജോയും സുഹൃത്തും. ഇവർ സഞ്ചരിച്ച ബൈക്ക് എതിർ ദിശയില്‍ വന്ന വാനമുമായി കൂട്ടിയിടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ രണ്ടു പേരും റോഡില്‍ തെറിച്ചു വീണു. ഉടൻ തന്നെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജിജോയുടെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. കടപ്ലാമറ്റം വയലാ നെല്ലിക്കുന്ന് കൊച്ചുപാറയില്‍ ജിൻസൻ - നിഷ ദമ്ബതികളുടെ മകനാണ്. ദിയ, ജീന എന്നിവരാണ് ജിജോയുടെ സഹോദരിമാർ.
Previous Post Next Post