സ്തുത്യർഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡലിന് കോട്ടയം ജില്ലാ ലീഗൽ സെല്ലിലെ എസ്.ഐ എം.എസ് ഗോപകുമാർ അർഹനായി. വാഴൂർ സ്വദേശിയായ ഗോപകുമാർ 2017 - ൽ സ്തുത്യർഹ സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ, 2021- ൽ ബാഡ്ജ് ഓഫ് ഓണർ എന്നിവ കരസ്ഥമാക്കിയിട്ടുണ്ട്. മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള സ്കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ടിൽ നിന്നും നിയമബിരുദം കരസ്ഥമാക്കിയ ഇദ്ദേഹം നിലവിൽ കോട്ടയം ജില്ലാ പോലീസ് ആസ്ഥാനത്ത് ലീഗൽ സെൽ സബ്ബ് ഇൻസ്പെക്ടർ ആയി സേവനമനുഷ്ഠിച്ചു വരികയാണ്.
രാഷ്ട്രപതിയുടെ മെഡൽ കോട്ടയം ജില്ലാ ലീഗൽ സെല്ലിലെ എസ്.ഐ എം.എസ് ഗോപകുമാറിന്
Malayala Shabdam News
0