കൊടൈക്കനാല്‍ തടാകത്തില്‍ നിന്ന് കിട്ടിയത് ആറ് ടണ്‍ മദ്യക്കുപ്പികള്‍.

കോടൈക്കനാല്‍ തടാകത്തില്‍ നിന്ന് ആറ് ടണ്‍ മദ്യക്കുപ്പികള്‍ നീക്കം ചെയ്തു. കൊടൈക്കനാല്‍ മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ആറ് ടണ്‍ മദ്യക്കുപ്പികള്‍ നീക്കം ചെയ്തത്.

കഴിഞ്ഞ രണ്ട് മാസത്തിനുള്ളിലാണ് ഇത്രയധികം മദ്യക്കുപ്പികള്‍ നീക്കം ചെയ്ത്. 50 പേരടങ്ങുന്ന സംഘത്തിന്റെ നേതൃത്വത്തിലാണ് മദ്യക്കുപ്പികള്‍ നീക്കം ചെയ്യുന്ന പ്രവര്‍ത്തി നടക്കുന്നത്. അടുത്ത മൂന്ന് മാസം കൂടി മദ്യക്കുപ്പികള്‍ നീക്കം ചെയ്യുന്ന പ്രവര്‍ത്തനം തുടരും. മൂന്ന് മീറ്റര്‍ ആഴമുള്ള തടാകം 1863ല്‍ കൃത്രിമമായി നിര്‍മിച്ചതാണ്. കൊടൈക്കനാലിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ് ഈ തടാകം.

''76 ഏക്കറില്‍ വ്യാപിച്ച്‌ കിടക്കുന്ന ഈ തടാകത്തിന്റെ ചുറ്റും കുറ്റിക്കാട് നിറഞ്ഞിരിക്കുകയാണ്. തടാകത്തിലൂടെ അഞ്ച് കിലോമീറ്റര്‍ നീളമുള്ള ഒരു റോഡ് കടന്നുപോകുന്നു. മദ്യപിക്കുന്നവര്‍ ഒഴിഞ്ഞ കുപ്പികള്‍ തടാകത്തിലേക്ക് വലിച്ചെറിയാന്‍ ഇത് അവസരമൊരുക്കുകയാണ്.

Previous Post Next Post