ചോറ്റാനിക്കരയില്‍ ആളൊഴിഞ്ഞ വീട്ടില്‍ കണ്ടെത്തിയത് ഒന്നിലധികം സ്‌ത്രീകളുടെ അസ്ഥികളും തലയോട്ടിയുമെന്ന് പൊലീസ്.


എരുവേലി പാല സ്‌ക്വയറിന് സമീപം 24 വർഷമായി പൂട്ടിക്കിടക്കുന്ന വീട്ടിനുള്ളിലെ ഫ്രിഡ്ജില്‍ നിന്ന് കണ്ടെത്തിയത് ഒന്നിലധികം സ്ത്രീകളുടെ അസ്ഥികളും തലയോട്ടിയും.

ഫോറൻസിക് വിദഗ്ദ്ധരുടെ പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്.

പഠനാവശ്യത്തിനായി ഉപയോഗിക്കുന്ന അസ്ഥികളും തലയോട്ടിയുമാണ് കണ്ടെത്തിയതെന്നാണ് അതിലെ അടയാളപ്പെടുത്തലുകളില്‍ നിന്ന് മനസിലാക്കാൻ സാധിച്ചതെന്ന് കേസന്വേഷിക്കുന്ന ചോറ്റാനിക്കര പൊലീസ് വ്യക്തമാക്കി. വർഷങ്ങളായി ഉപയോഗിക്കുന്ന അസ്ഥികളാണവ. ഫോറൻസിക് പരിശോധനയിലൂടെ മാത്രമേ കൃത്യമായ പ്രായം കണക്കാക്കാനാവുകയുള്ളൂവെന്നും പൊലീസ് പറഞ്ഞു.

തലയോട്ടിയും എല്ലുകളും കവറിനുള്ളിലാക്കിയ നിലയിലായിരുന്നു. വളപ്പില്‍ സാമൂഹ്യവിരുദ്ധരുടെ ശല്യമുണ്ടെന്ന പഞ്ചായത്ത് അംഗം ഇന്ദിരാ ധർമ്മരാജിന്റെ പരാതിയില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് തലയോട്ടിയും അസ്ഥികളും കണ്ടെത്തിയത്. സ്ഥലം പൊലീസ് സീല്‍ ചെയ്തിട്ടുണ്ട്. ഇൻക്വസ്റ്റ് നടപടികള്‍ പൂർത്തിയാക്കി തലയോട്ടിയും അസ്ഥികളും പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയിരിക്കുകയാണ്.

Previous Post Next Post