ഉത്തർപ്രദേശില്‍ മഹാകുംഭമേള നട ക്കുന്നിടത്ത് തീപ്പിടിത്തം. ടെന്റുകള്‍ക്കുള്ളിലെ രണ്ട് ഗ്യാസ് സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചതാണ് അപകടകാരണമെന്നാണ് വിവരം.
പ്രദേശത്ത് ഇപ്പോഴും തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. പരിസരത്തെ ടെന്റുകളില്‍ നിന്ന് ആളുകളെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റിപ്പാർപ്പിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.