ലഹരിയ്ക്ക് അടിമയായ മകൻ വെട്ടിക്കൊലപ്പെടുത്തിയ സുബൈദയുടെ പോസ്റ്റുമോർട്ടം ഇന്ന്.

കോഴിക്കോട് :ലഹരിയ്ക്ക് അടിമയായ മകൻ വെട്ടിക്കൊലപ്പെടുത്തിയ സുബൈദയുടെ പോസ്റ്റുമോർട്ടം ഇന്ന്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് പോസ്റ്റുമോർട്ടം നടപടികള്‍ നടക്കുക.

താമരശേരി പുതുപ്പാടിയിലാണ് നാടിനെ നടുക്കിയ കൊലപാതകം അരങ്ങേറിയത്. സുബൈദയുടെ മകൻ ആഷിഖിനെ ഇന്നലെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

മസ്തിഷ്‌കാർബുദം ബാധിച്ച സുബൈദ ശസ്ത്രക്രിയക്ക് ശേഷം പുതുപ്പാടി ചോയിയോടുള്ള സഹോദരി ഷക്കീലയുടെ വീട്ടിലായിരുന്നു.

 ഇവിടെയെത്തിയാണ് ആഷിഖ് സുബൈദയെ കൊലപ്പെടുത്തിയത്. ശനിയാഴ്ച ഉച്ചകഴിഞ്ഞാണ് കൊലപാതകം നടന്നത്.

അർബുദ ബാധിതയായ സുബൈദ ശസ്ത്രക്രിയയ്ക്ക് ശേഷം സഹോദരിയുടെ വീട്ടിലാണ് കഴിഞ്ഞിരുന്നത്.

ശനായാഴ്ച അമ്മയെ കാണാനെത്തിയപ്പോഴാണ് കൊലപാതകം. ലഹരിയ്ക്ക് അടിമയായ ആഷിഖ് ആറ് മാസത്തിലധികമായി ബാഗ്ലൂരിലെ ഡി അഡിഷൻ സെൻ്ററില്‍ ചികിത്സയിലായിരുന്നു.

അയല്‍വാസിയുടെ വീട്ടില്‍നിന്ന് കൊടുവാള്‍ വാങ്ങിയാണ് ആഷിഖ് ഉമ്മയെ വെട്ടിയത്. തേങ്ങപൊളിക്കാനാണ് എന്നു പറഞ്ഞാണ് ആഷിഖ് കൊടുവാള്‍ വാങ്ങിയത്.

 താമരശ്ശേരിയിലെ ആശുപത്രിയിലെത്തിക്കുമ്ബോള്‍ സുബൈദയുടെ കഴുത്ത് ഏറെക്കുറെ അറ്റനിലയിലായിരുന്നു.

ആഷിക് ലഹരിക്ക് അടിമയാണെന്ന് നാട്ടുകാർ പറഞ്ഞു. ആക്രമണത്തന് ശേഷം വീടിനുള്ളില്‍ ഒളിച്ചിരുന്ന ആഷിഖിനെ നാട്ടുകാർ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

Previous Post Next Post